കേരള ബാങ്ക് എടിഎം തട്ടിപ്പ്; പണം ബിറ്റ്കോയിനാക്കി മാറ്റിയെന്ന് പ്രതികൾ
കേരള ബാങ്ക് എടിഎം തട്ടിപ്പിൽ പ്രതികളുടെ മൊഴി പുറത്ത്. തട്ടിയ പണം ബിറ്റ്കോയിനാക്കി മാറ്റിയെന്ന് പ്രതികൾ പറഞ്ഞു. ബാങ്ക് ഇടപാടുകൾ സംശയം ഉണ്ടാക്കുമെന്നതിനാലാണ് ബിറ്റ്കോയിൻ ഇടപാടുകൾ നടത്തിയത്.
ബാങ്ക് പറയുന്നതിനേക്കാൾ കൂടുതൽ പണം തട്ടിയെന്ന് അന്വേഷണ സംഘം സംശയിക്കുന്നുണ്ട്. അന്വേഷണം ഉത്തരേന്ത്യയിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. മുഖ്യ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി.
കേരള ബാങ്ക് എടിഎം തട്ടിപ്പിന് കാരണമായത് ബാങ്കിൻ്റെ തന്നെ വീഴ്ചയെന്ന് തട്ടിപ്പ് നടത്തിയ പ്രിതകൾ നേരത്തെ മൊഴി നൽകിയിരുന്നു. ബാങ്കിൻ്റെ എടിഎം മെഷീനുകൾ ചിപ് കാർഡ് റീഡ് ചെയ്യുന്നവയല്ലെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് കേരളാ ബാങ്ക് എടിഎം തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച മനസിലാകുന്നത്. ചിപ് കാർഡ് റീഡ് ചെയ്യാത്ത ബാങ്കിന്റെ എടിഎം മെഷീനിൽ മാഗ്നെറ്റിക് സ്ട്രിപ്പ് മാത്രമുള്ള സുരക്ഷ കുറഞ്ഞ എടിഎം കാർഡുകളും ഉപയോഗിക്കാമെന്ന് പ്രതികൾ പറഞ്ഞു. ഈ സുരക്ഷാവീഴ്ച മറയാക്കിയാണ് പ്രതികൾ പണം തട്ടിയത്. റിസർവ് ബാങ്ക് 2019 മുതൽ ഇഎംവി ചിപ്പ് ഉപയോഗം നിർബന്ധമാക്കിയിരുന്നു.
No comments
Post a Comment