Header Ads

  • Breaking News

    എന്നെ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയാക്കിയാൽ മോഡിഫിക്കേഷന് പുതിയ നിയമം കൊണ്ടുവരും: മല്ലു ട്രാവലർ

     


    ഇ ബുൾ ജെറ്റ് യൂട്യബ് വ്ലോഗർമാരായ സഹോദരങ്ങൾക്കെതിരെ കേസെടുത്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ചർച്ചാ വിഷയമായിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബിൽ മല്ലു ട്രാവലര്‍ എന്ന പേരില്‍ പ്രശസ്തനായ വ്‌ളോഗര്‍ ഷാക്കിര്‍ സുബ്മാന്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോ ആണ് ചര്‍ച്ചയാകുന്നത്.

    ആമിന എന്ന് പേരിട്ടിരിക്കുന്ന തന്റെ ബൈക്ക് വീട്ടിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ടാണ് മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്നെ ഗതാഗത മന്ത്രിയാക്കിയാല്‍ വാഹനത്തിന്റെ ഏതു തരത്തിലുള്ള മോഡിഫിക്കേഷനും അനുമതി നല്‍കുമെന്ന് മല്ലു ട്രാവലര്‍ വിഡിയോയിൽ പറയുന്നു.

    “വണ്ടി ഞാൻ മോഡിഫിക്കേഷൻ ചെയ്യും. ഞാൻ പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് വണ്ടി മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം. ഞാൻ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും. ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. അഞ്ച് രാജ്യങ്ങളിൽ ഓടിയിട്ട് പിടിച്ചിട്ടില്ല. എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേൽ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വണ്ടി മോഡിഫൈ ചെയ്യുന്നത് കൂടുതൽ കംഫർട്ടിനും, കൂടുതൽ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. എന്നിട്ട് വണ്ടി മോഡിഫിക്കേഷൻ ചെയ്തു എന്നും പറഞ്ഞ് എംവിഡി പിടിച്ചാൽ പിന്നെ തീർന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാൻ ഓനിക്കെതിരെ കേസുകൊടുക്കും. ഞാൻ ഒരു കാര്യം ചോദിക്കട്ടെ, അടുത്ത ഇലക്ഷനില്‍ ഞാന്‍ നിന്നാല്‍ നിങ്ങളെല്ലാരും എന്നെ കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ആക്കി തരുമോ? നിങ്ങള്‍ എന്നെ ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്റര്‍ ആക്കിയാല്‍ ഞാന്‍ നിങ്ങള്‍ക്ക് തിരിച്ചു തരുന്ന പ്രോമിസ്. നിങ്ങളുടെ വണ്ടി ഏതു തരത്തിലും കസ്റ്റമൈസ് ചെയ്യാന്‍ പറ്റും. ആ രീതിയില്‍ ഞാന്‍ പുതിയ നിയമം കൊണ്ടുവരും. നിങ്ങളുടെ വണ്ടിയില്‍ പത്ത് ടയര്‍ കയറ്റണോ, 20 ടര്‍ കയറ്റണോ പച്ച പെയിന്റോ നീല പെയിന്റോ അടിക്കണമോ അതോ പെയിന്റ് തന്നെ വേണ്ടേ, ഇനി അതല്ല, ബംബര്‍ വേണോ…നിങ്ങള്‍ക്ക് ഇഷ്ടമുള്ള പോലെ നിങ്ങളുടെ വണ്ടി കസ്റ്റമൈസ് ചെയ്ത് കൊണ്ടു വരാനുള്ള നിയമം ഞാന്‍ കൊണ്ടു വരും. സത്യം,” – എന്നാണ് വീഡിയോയിൽ മല്ലു ട്രാവലർ പറയുന്നത്.


    https://fb.watch/7kp2Qn0Smk/

    No comments

    Post Top Ad

    Post Bottom Ad