കോതമംഗലം കൊലപാതകം: രഖിലിന് തോക്ക് നൽകിയ ബിഹാർ സ്വദേശി പിടിയിൽ
കോതമംഗലത്ത് ദന്ത ഡോക്ടർ മാനസയെ വെടിവച്ച് കൊന്ന കേസിൽ രഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്. ബംഗാൾ അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. സോനുകുമാറിനെ മുൻ ഗർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. സോനുകുമാർ മോദിയെ ഉടൻ നാട്ടിലെത്തിക്കും.
അറുപതിനായിരം രൂപ നൽകിയാണ് രഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം. രഖിലിനെ മുനവറില് എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറിൽ തന്നെ തുടരുകയാണ്.
കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു. ബീഹാറിൽ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാൾ ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘത്തിൻ്റെ നീക്കം.
ബീഹാർ പൊലീസിൻ്റെ സഹകരണത്തോടെയായിരുന്നു കോതമംഗലം പൊലീസിൻറെ അന്വേഷണം. ബിഹാറിലെ പാട്ന, മംഗൂർ എന്നിവിടങ്ങളിൽ പൊലീസ് അന്വേഷണം നടത്തി. രഗിൽ ദന്തഡോക്ടറായ മാനസയെ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്കിൻ്റെ ഉറവിടം ബംഗാൾ ആണെന്ന് അന്വേഷണസംഘത്തിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം ബംഗാളിലേക്ക് തിരിച്ചു. ബംഗാളിൽ നിന്നും എത്തിച്ച തോക്ക് ബിഹാറിൽ വെച്ച് കൈമാറിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ടുപോകുന്നതെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തുന്നു.
രഖിലിന്റെ സുഹൃത്ത് ആദിത്യനിൽ നിന്നും ലഭിച്ച വിവരങ്ങളും അന്വേഷണത്തിന് ഗുണം ചെയ്തിട്ടുണ്ട്. രഗിലിൻ്റ ബംഗളൂരുവിലെ സുഹൃത്തും തോക്കു സംബന്ധിച്ചുള്ള വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
No comments
Post a Comment