നടി ശരണ്യയുടെ നിര്യാണത്തിൽ മനംനൊന്ത് ജന്മഗ്രാമമായ പഴയങ്ങാടി - വെങ്ങര
സ്കൂൾ പഠനകാലത്തുതന്നെ നൃത്തകലാരംഗത്ത് മികവ് തെളിയിച്ചിരുന്നു. നാടോടിനൃത്തത്തിൽ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. തളിപ്പറമ്പ് ടാഗോർ വിദ്യാലയത്തിലും കൂത്തുപറമ്പ് നവോദയ കോളേജിലുമായി പഠനം പൂർത്തിയാക്കിയതിനുശേഷമാണ് സീരിയൽ രംഗത്തേക്ക് വരുന്നത്. ടെലിവിഷൻ-സീരിയൽ രംഗത്ത് കുടുംബസദസ്സുകളിലെ ഇഷ്ടനായികയായതോടെ സിനിമാരംഗത്തും പ്രവേശിച്ചു.
ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ സിനിമാലോകത്ത് എത്തിയത്. ഛോട്ടാ മുംബൈ, തലപ്പാവ്, ബോംബെ എന്നീ സിനിമകളിലും അഭിനയിച്ചു. സീരിയൽ-സിനിമാരംഗത്ത് സക്രിയമായതോടെ കുടുംബത്തിനോടൊപ്പം തിരുവനന്തപുരത്തേക്ക് താമസം മാറ്റി. ചെറുപ്പത്തിൽ തന്നെ അഭിനയത്തോട് കമ്പം തോന്നിയ ശരണ്യ അഭിനയിച്ച സിനിമകൾ, സീരിയലുകൾ എന്നിവയിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഛോട്ടാ മുംബൈയിൽ മോഹൻലാലിനൊപ്പം അനിയത്തിക്കുട്ടിയായി അഭിനയിച്ചു.
ടെലിവിഷൻ സീരിയലുകളിൽ കുടുംബസദസ്സുകളിലെ ഇഷ്ടനായികയായി ശരണ്യ മാറി. അർബുദരോഗം ബാധിച്ചതോടെ ഇവർക്ക് സീരിയൽ രംഗത്തുനിന്ന് മാറിനിൽക്കേണ്ടിവന്നു. ഇടവേളകളിൽ വെങ്ങരയിലേ അമ്മയുടെ വീട്ടിൽ ശരണ്യ എത്താറുണ്ടായിരുന്നു.
No comments
Post a Comment