ലോക്ക്ഡൗൺ നിലവിൽ വന്നു
തിരുവനന്തപുരത്ത് 5 പഞ്ചായത്തുകളിലും 13 വാർഡുകളിലും ലോക്ക്ഡൗൺ നിലവിൽ വന്നു. കൊവിഡ് രോഗികൾ ഉയരുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം കടുപ്പിച്ചത്. നിയന്ത്രണം ഇന്നലെ അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. കിളിമാനൂർ, മൂദാക്കൽ, നന്ദിയോട്, പഴയകുന്നുമ്മേൽ, പുളിമാത്ത് പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ. WIPR 7%ന് മുകളിൽ ആയതോടെയാണ് നടപടി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ തുറക്കാം.
No comments
Post a Comment