Header Ads

  • Breaking News

    അറിയാമോ കിടന്നുറങ്ങുന്ന രീതിയിലുണ്ട്‌ പങ്കാളിയുടെ മനസിലിരിപ്പ്‌ എന്താണെന്ന്‌

     


    എങ്ങനെ കിടന്നുറങ്ങുന്നു എന്നതിനനുസരിച്ച് സ്ത്രീയുടെയും പുരുഷന്‍ന്റെയും മാനസികാവസ്ഥകള്‍ വ്യത്യസ്തമാകുന്നു എന്ന് കണ്ടെത്തല്‍. ഏറ്റവും അധികം ആളുകള്‍ പിന്തിരിഞ്ഞ് കിടക്കുന്നു. അതേസമയം മൂന്ന് ശതമാനം പേര്‍ മാത്രം മുഖത്തോട് മുഖം എന്ന രീതിയില്‍ ഉറങ്ങുന്നവരായിരുന്നു.

    പുറം തിരിഞ്ഞ് നേരിയ തോതില്‍ ശരീരം സ്പര്‍ശിച്ച് കിടന്നുറങ്ങുമ്പോള്‍ നിങ്ങള്‍ ഒറ്റക്കാകുന്നില്ല എന്നാണ് അര്‍ഥമാക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടി. പുറം തിരിഞ്ഞ് പരസ്പരം തൊടാതെ കിടക്കുന്നവരായിരുന്നു ഏറ്റവുമധികമുണ്ടായിരുന്നത്. ഇവര്‍ സ്വാതന്ത്ര്യം സ്വയം അനുഭവിക്കുന്നു എന്നാണര്‍ഥമാക്കുന്നത്.

    വ്യക്തികളുടെ മാനസികാവസ്ഥകളെക്കുറിച്ച് മനശാസ്ത്രപരമായ പഠനങ്ങള്‍ നടത്തിയതിന് ശേഷമായിരുന്നു വ്യത്യസ്തവും പുതുമ നിറഞ്ഞതുമായ ഈ കണ്ടെത്തലിലേക്ക് ഗവേഷകര്‍ എത്തിയത്.

    സാധാരണ ഉറക്കം ഇത്തരത്തില്‍ ആണെന്ന് ഗവേഷകര്‍ പറയുന്നു. ഈ ശൈലിയില്‍ കിടക്കുന്നത് പ്രണയമല്ല പരസ്പര സംരക്ഷണത്തെയാണ് സൂചിപ്പിക്കുന്നത്. മനശാസ്ത്രജ്ഞനായ കോറെന്‍ സ്വീറ്റ് പറയുന്നു. നിരവധി ശൈലിയിലുള്ള ഉറക്കത്തെ കുറിച്ച് നിരന്തരമായ പഠനമായിരുന്നു ഗവേഷകര്‍ നടത്തിയത്.

    എന്നാല്‍ എപ്പോഴും ഇത്തരത്തില്‍ സംഭവിക്കുന്നില്ല എന്നും ഗവേഷകര്‍ പറഞ്ഞു. കൃത്യമായി ഉറക്കം കിട്ടുന്നതിന് വേണ്ടിയുള്ള തിരിയലും മറിച്ചിലും മാത്രമാണിത്. രോഗങ്ങളുള്ള സമയങ്ങളില്‍ മറ്റൊരു മുറിയില്‍ പോയി കിടന്നുറങ്ങുകയും പങ്കാളിക്ക് രോഗം പടര്‍ത്താതിരിക്കുകയും ചെയ്യുന്ന ശീലവുമുണ്ട്. ഇങ്ങനെ കിടന്നുറങ്ങുന്നത് രണ്ട് കൂട്ടര്‍ക്കും പൂര്‍ണമായ തൃപ്തിയും സന്തോഷവുമാണെന്നും പഠനം പറഞ്ഞു.

    ഉറക്കത്തില്‍ പ്രശ്‌നങ്ങള്‍ വരുന്നത് കലശലാകുമ്പോള്‍ ബന്ധം വേര്‍പെടുത്താനുള്ള പ്രവണതയും കൂടുകയാണ്. ഉറക്കം കിട്ടാതിരിക്കല്‍ സ്ഥിരമാകുന്നത് വേര്‍പിരിയലിന്റെ അളവിലും വര്‍ധന ഉണ്ടാക്കുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad