മൈക്രോ കണ്ടെയിന്‍മെന്റ് സോണ്‍
കൊവിഡ് രോഗവ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി തദ്ദേശസ്ഥാപനങ്ങളില്‍ വാര്‍ഡ് തലത്തില്‍ ക്ലസ്റ്റര്‍ ആയി രൂപപ്പെട്ട പ്രദേശങ്ങളെ മൈക്രോ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ ടി വി സുഭാഷ് ഉത്തരവിട്ടു. വ്യാപനം കൂടിയ പ്രദേശങ്ങളുടെ 100 മീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണം. കണ്ടെയിന്‍മെന്റ് സോണിന് സമാനമായ നിയന്ത്രണങ്ങള്‍ ഇവിടെ ഏര്‍പ്പെടുത്തും.
മൂന്ന് തദ്ദേശസ്ഥാപനങ്ങളിലെ നാലിടങ്ങളിലാണ് നിയന്ത്രണം. പ്രദേശങ്ങള്‍ ചുവടെ
പേരാവൂര്‍- എട്ടാം വാര്‍ഡിലെ മരിയ ഭവന്‍, കൃപ ഭവന്‍, പായം- ആറാം വാര്‍ഡിലെ മന്ദഞ്ചേരി എസ് ടി കോളനി, ധര്‍മടം- രണ്ടാം വാര്‍ഡിലെ മേലൂര്‍ കിഴക്ക്.
നിയന്ത്രണങ്ങള്‍
ഈ പ്രദേശങ്ങളിലേക്കുള്ള വാഹന ഗതാഗതം നിരോധിക്കും. അവശ്യ വസ്തുക്കളുടെ വിതരണത്തിനും വൈദ്യസഹായത്തിനുള്ള യാത്രകള്‍ക്കും ഇളവുകള്‍ നല്‍കും.
അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ ഉച്ച രണ്ട് മണി വരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ ഉച്ച രണ്ട് വരെയും പ്രവര്‍ത്തിക്കാം. ഒരു സമയം അഞ്ച് പേര്‍ക്ക് മാത്രമാകും പ്രവേശനം.
പദേശത്ത് നാലിലധികം ആളുകള്‍ ഒത്തുചേരാന്‍ പാടില്ല. പുറത്ത് നിന്നും അവശ്യവസ്തുക്കള്‍ ആവശ്യമായി വരുന്നപക്ഷം പൊലീസിന്റെയോ ആര്‍ആര്‍ടിമാരുടെയോ സഹായം തേടാം. നേരത്തെ നിശ്ചയിച്ചിട്ടുള്ള വിവാഹം, ഗൃഹപ്രവേശം എന്നിവ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതും പരമാവധി 20 ആളെ പങ്കെടുപ്പിച്ച്് നടത്താവുന്നതുമാണ്. ആരാധാനാലയങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്. കൊവിഡ് രോഗനിര്‍വ്യാപന പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മാത്രം അവശ്യ ജീവനക്കാരെ വച്ച് പ്രവര്‍ത്തിക്കാം. പൊലീസ്, ട്രഷറി, എല്‍പിജി, പോസ്റ്റാഫീസുകള്‍ എന്നിവക്കും പ്രവര്‍ത്തിക്കാം.
No comments
Post a Comment