പരിയാരത്ത് കോണ്‍ട്രാക്ടറെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ച സംഭവം: ഒരു പ്രതി കൂടി പിടിയില്‍. പ്രതികള്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍
പരിയാരം:
പരിയാരത്തെ കോണ്‍ട്രാക്ടറെ വീട്ടില്‍ കയറി വെട്ടിയ സംഭവത്തിലെ ഒരു പ്രതി കൂടി പിടിയില്‍. നീലേശ്വരം സ്വദേശി കൃഷ്ണദാസ് (20) ആണ് പരിയാരം പോലീസിന്റെ പിടിയിലത്. ഇയാളുടെ കാറിലാണ് കോണ്‍ട്രാക്ടറായ സുരേഷ് ബാബുവിനെ അക്രമിക്കാനായി ക്വട്ടേഷന്‍ സംഘം പോയത്. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലിലാണ് ചെറുതാഴം ശ്രീസ്ഥയിലെ കോണ്‍ട്രാക്ടര്‍ പി.വി.സുരേഷ് ബാബു (52) വിനെ നാലംഗ സംഘം വീട്ടില്‍ കയറി ആക്രമിച്ചത്.
കേസിലെ നാല് പ്രതികളെ നേരത്തെ പരിയാരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നെരുവമ്പ്രം ചെങ്ങത്തടത്തെ തച്ചന്‍ ഹൗസില്‍ ജിഷ്ണു (26), ചെങ്ങത്തടത്തെ കല്ലേന്‍ ഹൗസില്‍ അഭിലാഷ് (29), ശ്രീസ്ഥ മേലേതിയടം പാലയാട്ടെ കെ.രതീഷ് (39), നീലേശ്വരം പള്ളിക്കരയിലെ പി.സുധീഷ് (39) എന്നിവരെയാണ് നേരത്തെ പോലീസ് അറസ്റ്റു ചെയ്തത്. സുരേഷ് ബാബുവിനെ അപകടപ്പെടുത്താന്‍ ബന്ധുവിന്റെ ഭാര്യയായ സ്ത്രീ നല്‍കിയ ക്വട്ടേഷന്‍ സംഘത്തിലെ പ്രതികളാണ് ഇവര്‍. സുരേഷ് ബാബുവിന്റെ നീക്കങ്ങളെല്ലാം ഈ കാറില്‍ യാത്ര ചെയ്ത് കൊണ്ട് പ്രതികള്‍ നിരീക്ഷിച്ചിരുന്നു. തുടര്‍ന്നാണ് വീടിന്റെ മുന്നില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന സമയം നോക്കി വീട്ടില്‍ കയറി സുരേഷ് ബാബുവിനെ വെട്ടിയത്. കഴിഞ്ഞ ദിവസം സുരേഷ് ബാബുവിനെ അക്രമിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിരുന്നു. നീലേശ്വരത്ത് വച്ചാണ് പരിയാരം എസ് ഐ കെ.വി. സതീശന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നൗഫല്‍ അഞ്ചില്ലത്ത്, സിപിഒ പി.പി. മനോജ് എന്നിവരടങ്ങിയ സംഘം കൃഷ്ണദാസി നെ പിടികൂടിയത്.
No comments
Post a Comment