ഉത്രയെ പാമ്പ് കടിച്ചതെങ്ങനെ; ഡമ്മി പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്
കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഡമ്മി പരീക്ഷണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഉത്രയെ പാമ്പിനെ കടിപ്പിക്കുന്നതിന്റെ ഡമ്മി പരീക്ഷണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രോസിക്യൂഷന്‍ തെളിവായി ഈ ദൃശ്യങ്ങളും സമര്‍പ്പിച്ചിരുന്നു. വനംവകുപ്പിന്റെ അരിപ്പ സ്റ്റേറ്റ് ട്രെയിനിംഗ് സെന്ററിലായിരുന്നു ഡമ്മി പരിശോധന. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് ഡമ്മി പരിശോധന നടന്നത്. ഉത്രയുടെ ശരീര ഭാരമുള്ള ഡമ്മി കട്ടിലില്‍ കിടത്തിയ ശേഷം മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലതു കൈയ്യില്‍ കോഴിയിറച്ചി കെട്ടി വെച്ച് അതില്‍ പാമ്പിലെ കൊണ്ട് കടിപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തി. പാമ്പിന്റെ പത്തിയില്‍ പിടിച്ച് കടിപ്പിച്ചപ്പോള്‍ പല്ലുകള്‍ അകലുന്നതായും കണ്ടെത്തി. ഉത്രയുടെ ശരീരത്തില്‍ 2.3 സെന്റീമീറ്റര്‍, 2.8 സെമി ആഴത്തിലുള്ള മുറിവുകളാണ് കണ്ടെത്തിയത്. സ്വാഭാവികമായ പാമ്പുകടിയാണെങ്കില്‍ യഥാക്രമം 1.7-1.8 സെന്റീമീറ്റര്‍ മുറിവേയുണ്ടാവുകയുള്ളൂ. മൂര്‍ഖന്‍ ഒരിക്കല്‍ കടിച്ചാല്‍ രണ്ടാമതും കടിക്കില്ല. പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടേയും അടിസ്ഥാനത്തിലാണ് പരീക്ഷണം.
No comments
Post a Comment