Header Ads

  • Breaking News

    സ്വന്തം മകളെ ബലാത്സംഗം ചെയ്ത അച്ഛന് ശിക്ഷ വിധിച്ച് മഞ്ചേരി പോക്സോ കോടതി



    മഞ്ചേരി: 

    പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷ വിധിച്ച് കോടതി. പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛന് ശിക്ഷ. മപ്പുറം പോത്തുകൽ സ്വദേശിയായ പ്രതിക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇരട്ട ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. മഞ്ചേരി പോക്സോ സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മറ്റൊരു മകളെ പീഡിപ്പിച്ചതിന് ശിക്ഷ കിട്ടി ജയിലിലാണ് പ്രതിയിപ്പോൾ.

    മൂത്ത മകളെ പീഡിപ്പിച്ച കേസിൽ ഇയാൾക്ക് കോടതി മുൻപ് ജീവപര്യന്തം വിധിച്ചിരുന്നു. 2014 മുതല്‍ 2016 വരെ രണ്ട് വര്‍ഷത്തോളം ഇയാള്‍ രണ്ട് പെണ്‍മക്കളെയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സെക്ഷന്‍ 307 പ്രകാരം ബലാത്സംഗത്തിന് രണ്ട് ജീവപര്യന്തവും പോക്‌സോ പ്രകാരം ഒരു ജീവപര്യന്തവുമാണ് ഇയാള്‍ക്കെതിരെ ആദ്യത്തെ കേസിൽ വിധിയുണ്ടായത്.

    No comments

    Post Top Ad

    Post Bottom Ad