Header Ads

  • Breaking News

    വീട്ടിലിരുന്നാലും വിവരം വയ്ക്കും: പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു



    തിരുവനന്തപുരം

    കേരള റീജിയണിന്റെ ആഭിമുഖ്യത്തില്‍ വീട്ടിലിരുന്നു കൊണ്ട് ചെയ്യാവുന്ന റാപ്പിഡ് പ്രാക്ടിക്കല്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് & വ്യക്തിത്വ വികസന പരിശീലന പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ (എന്‍.സി.ഡി.സി.) സ്കൂള്‍, കോളജ് കുട്ടികള്‍, വീട്ടമ്മമാര്‍, തൊഴില്‍ അന്വേഷകര്‍ തുടങ്ങി താല്പര്യമുള്ള ആര്‍ക്കും പ്രസ്തുത കൊഴസിന് അപേക്ഷിക്കാം. പ്രായമോ, വിദ്യാഭ്യാസ യോഗ്യതയോ കോഴ്‌സുകൾക്ക് ബാധകമല്ല. ഓൺലൈൻ വഴിയാണ് കോഴ്‌സുകൾ ലഭ്യമാകുന്നത്.

    ആർക്കും പഠിച്ചെടുക്കാവുന്നത്ര എളുപ്പത്തിൽ വ്യക്തികളിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ആശയവിനിമയവും, വ്യക്തിത്വ വികസനവും ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് 50 ദിവസം നീണ്ടു നില്‍ക്കുന്ന ഈ പരിശീലന പരിപാടി. വീട്ടിലിരിക്കുന്നവരെയാണ് പരിപാടിയിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രമിക്കുന്നത്. കോവിഡ് അടച്ചിടലിന്റെ മാനസിക സമ്മർദ്ദങ്ങളിൽ നിന്ന് ആളുകളെ മോചിപ്പിക്കുക എന്നതുകൂടി പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

    പ്രസന്റേഷന്‍ സ്കില്‍, പബ്ലിക് സ്പീകിംഗ്, ജോബ് ഇന്റര്‍വ്യൂ സ്‌കില്‍സ്, ആങ്കറിംഗ്, മെഡിറ്റേഷന്‍ തുടങ്ങിയ വിഷയങ്ങളും ഈ ട്രെയിനിംഗില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്‍.സി.ഡി.സി. യില്‍ നിന്നും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച പരിശീലകര്‍ ഈ പ്രോഗ്രാമിന് നേതൃത്വം നല്‍കും. വിവരങ്ങള്‍ക്ക് ഫോണ്‍: 81 29 82 17 75. വെബ്സൈറ്റ്: https://ncdconline.org

    No comments

    Post Top Ad

    Post Bottom Ad