Header Ads

  • Breaking News

    തേന്‍കെണിയില്‍ കൂടുതല്‍ അറസ്‌റ്റ്; ഇരിട്ടി സ്വദേശി അറസ്റ്റിൽ,പിടിയിലായത്‌ വിവാഹ ദല്ലാളും സ്വര്‍ണത്തട്ടിപ്പ്‌ കേസ്‌ പ്രതിയും

     


    കാസര്‍ഗോഡ്‌: 

    വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്‌ദുല്‍ സത്താറിനെ ഹണിട്രാപ്പില്‍ കുടുക്കി സ്വര്‍ണവും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ കൂടി അറസ്‌റ്റില്‍. പിടിയിലായ കണ്ണൂര്‍ ഇരിട്ടി സ്വദേശി അഷ്‌റഫ്‌ വിവാഹ ദല്ലാളാണ്‌. കാസര്‍ഗോഡ്‌ കുമ്പള സ്വദേശി അബ്‌ദുള്‍ ഹമീദ്‌ സ്വര്‍ണത്തട്ടിപ്പ്‌ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാളും.

    മേല്‍പ്പറമ്പ്‌ സ്വദേശി ഉമ്മര്‍, ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍ സ്വദേശി സാജിത, പയ്യന്നൂര്‍ സ്വദേശി ഇഖ്‌ബാല്‍ എന്നിവര്‍ നേരത്തെ അറസ്‌റ്റിലായിരുന്നു. മൂന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണവുമാണ്‌ സത്താറില്‍നിന്നു സംഘം തട്ടിയെടുത്തത്‌. മകളാണെന്നു പരിചയപ്പെടുത്തി ഉമ്മറും ഫാത്തിമയും സാജിതയെ സത്താറിനെക്കൊണ്ടു വിവാഹം കഴിപ്പിച്ചു. കിടപ്പറയില്‍ രഹസ്യ ക്യാമറ സ്‌ഥാപിച്ച്‌ ഇരുവരുടെയും വീഡിയോ പകര്‍ത്തി. ഇത്‌ കാട്ടി ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്‌.
    സാജിതയുടെ വിവാഹലോചന കൊണ്ടുവന്നത്‌ ഇപ്പോള്‍ അറസ്‌റ്റിലായ അഷ്‌റഫാണ്‌. അബ്‌ദുള്‍ ഹമീദിനെതിരെ സ്വര്‍ണത്തട്ടിപ്പിനു പുറമേ മറ്റു കേസുകളുമുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. മൂന്നുപേര്‍ കൂടി പിടിയിലാകാനുണ്ട്‌. തേന്‍കെണിയിലൂടെ കൂടുതല്‍ പേരെ സംഘം കുടുക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്‌. കാസര്‍ഗോഡ്‌്, കണ്ണൂര്‍ ജില്ലകളിലെ തേന്‍കെണി കേസുകളില്‍ സാജിത പ്രതിയാണ്‌. മുന്‍ ഭര്‍ത്താവ്‌ മുഹമ്മദ്‌ കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ്‌ ഫാത്തിമയും ഉമ്മറും.

    No comments

    Post Top Ad

    Post Bottom Ad