Header Ads

  • Breaking News

    പ്രമുഖ കോൺഗ്രസ്​ വനിതാ നേതാവ്​ പാർട്ടി വിട്ടു



    പ്രമുഖ കോൺഗ്രസ്​ വനിതാ നേതാവ്​ സുഷ്​മിത ദേവ്​ പാർട്ടി വിട്ടു. ‘പൊതുസേവനത്തിൽ ഇനി പുതിയ അധ്യായം ആരംഭിക്കുന്നു’വെന്ന്​ അറിയിച്ചാണ്​ രാജി. രാജിക്കത്ത്​ പാർട്ടി അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക്​ കൈമാറി.

    ‘നീണ്ട മൂന്നു പതിറ്റാണ്ട്​ കോൺഗ്രസിനൊപ്പം പ്രവർത്തിച്ചത്​ ഞാൻ ​വിലപ്പെട്ടതായി കണക്കാക്കുന്നു. അവസരം നൽകിയതിന്​ പാർട്ടിക്കും നേതാക്കൾക്കും അണികൾക്കും നന്ദി’- സുഷ്​മിത കത്തിൽ കുറിച്ചു.

    ഡൽഹിയിൽ ഒമ്പതുവയസ്സുകാരി ക്രൂരബലാത്സംഗത്തിന് ഇരയായി കൊല​ ചെയ്യപ്പെട്ട സംഭവത്തിൽ  മാതാപിതാക്കളുടെ ചിത്രം പങ്കുവെച്ചതിന്​ ട്വിറ്റർ അക്കൗണ്ട്​ ​തടയപ്പെട്ടവരിൽ ഒരാളായിരുന്നു സുഷ്​മിത ദേവ്​.

    No comments

    Post Top Ad

    Post Bottom Ad