പൊതു അവധി ദിവസങ്ങളില്‍ ഭൂമി തരം മാറ്റം പോലുള്ള ക്രമക്കേടുകള്‍ അധികൃതരെ അറിയിക്കാം, ഫോൺ നമ്പർ ഇതാണ്..
കൊച്ചി :
പൊതു അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണമെന്ന് നിര്‍ദേശം.എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.
ഭൂമിതരം മാറ്റം സംബന്ധിച്ച എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയില്‍ പെട്ടാലോ പരാതികള്‍ ഉണ്ടെങ്കിലോ പൊതു അവധി ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തെ അറിയിക്കാം . അതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഫീല്‍ഡ് തല സ്ക്വാഡുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.
ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട പരാതികള്‍ വില്ലേജ് ഓഫീസര്‍മാരെയും പൊലീസിനെയും അറിയിക്കുകയും ചെയ്യാം. പൊതു അവധി ദിവസങ്ങളിലും വൈകുന്നേരം 6 മണിക്ക് ശേഷവും മണ്ണ് എടുക്കുന്നതിനോ മണ്ണ് അടിക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കുകയില്ല. ഭൂമിതരം മാറ്റം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ പൊലീസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു.
പരാതികള്‍ അറിയിക്കാനുള്ള ടെലഫോണ്‍ നമ്ബറുകളും കളക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ജില്ലാ തല കണ്‍ട്രോള്‍ റൂം നമ്ബറുകള്‍ ഇതാണ്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 1077 (ടോള്‍ ഫ്രീ നമ്ബര്‍)
ലാന്‍ഡ് ഫോണ്‍ : 0484-2423513 മൊബൈല്‍ : 94000 21077
No comments
Post a Comment