Header Ads

  • Breaking News

    ഡിസംബറിൽ കണ്ണൂർ ജില്ലാ സമ്മേളനം മാടായി ഏരിയയിലെ എരിപുരത്ത്



    കണ്ണൂർ 

    സിപിഐ എം 23-ാം പാർടി കോൺഗ്രസിനുമുന്നോടിയായി കണ്ണൂർ ജില്ലാ സമ്മേളനം മാടായി ഏരിയയിലെ എരിപുരത്ത്. ഡിസംബർ പകുതിയോടെയാകും സമ്മേളനം. പൊളിറ്റ്‌ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ്‌ തീരുമാനം.
        ബ്രാഞ്ച് സമ്മേളനങ്ങൾ സെപ്തംബർ പത്തുമുതൽ 30 വരെ. ലോക്കൽ സമ്മേളനങ്ങൾ ഒക്ടോബറിലും ഏരിയാ സമ്മേളനങ്ങൾ നവംബറിലും നടക്കും. 3,970 ബ്രാഞ്ച് സമ്മേളനങ്ങളോടനുബന്ധിച്ച് പ്രാദേശികമായി  ശുചീകരണ പ്രവർത്തനം നടത്തും. കുടുംബയോഗങ്ങൾ ഓൺലൈനായി സംഘടിപ്പിക്കും. സമ്മേളന ഉദ്ഘാടനത്തിലേക്ക്‌ രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പ്രവർത്തകരെയും ക്ഷണിക്കും.   
        225 ലോക്കൽ സമ്മേളനങ്ങളോടനുബന്ധിച്ച് പ്രാദേശികാടിസ്ഥാനത്തിൽ ‘സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും’ വിഷയത്തിൽ പ്രഭാഷണവും പൊതുയോഗവും ഓൺലൈനായി നടക്കും. ഏരിയാ സമ്മേളനങ്ങൾ രണ്ടു ദിവസമുണ്ടാകും. കലാ–-സാംസ്കാരിക പരിപാടികൾ, വെബിനാറുകൾ, പൊതുസമ്മേളനം എന്നിവ വെർച്വലായി നടത്തും. ചരിത്ര ചിത്രപ്രദർശനവും സംഘടിപ്പിക്കും. 
    എല്ലാ പരിപാടികളിലും കോവിഡ് മാനദണ്ഡം പാലിക്കും. സമ്മേളന പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ  ജില്ലാ കമ്മിറ്റി പാർടി ഘടകങ്ങളോടും പ്രവർത്തകരോടും അഭ്യർഥിച്ചു. 
       യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ അധ്യക്ഷനായി. 
    കേന്ദ്ര,- സംസ്ഥാന കമ്മിറ്റി തീരുമാനങ്ങൾ കോടിയേരി ബാലകൃഷ്ണനും ജില്ലയിലെ പ്രവർത്തനങ്ങളും ഭാവിപരിപാടികളും ജില്ലാ സെക്രട്ടറി എം വി ജയരാജനും വിശദീകരിച്ചു.കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി, ഇ പി ജയരാജൻ, കെ കെ ശൈലജ, എം വി ഗോവിന്ദൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad