Header Ads

  • Breaking News

    ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്ക് മുട്ടന്‍പണിവരുന്നു; രണ്ടും കല്‍പ്പിച്ച്‌ പൊലീസ്, കുരുക്കായി പുതിയ റിപ്പോര്‍ട്ട്



    കണ്ണൂര്‍: 

    കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി ഈ ബുള്‍ ജെറ്റ് സഹോദരങ്ങളായിരുന്നു കേരളത്തില്‍ ചര്‍ച്ച വിഷയം. മോട്ടോര്‍ വാഹന നിയമം ലംഘിച്ച്‌ വാഹനം രൂപമാറ്റം വരുത്തിയത് മോട്ടോര്‍ വാഹന വകുപ്പ് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ അത് നിഷേധിച്ച്‌ ഓഫീസില്‍ ഇവര്‍ സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. ഒപ്പം ലൈവ് വീഡിയോ സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

    1

    മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ സംഘര്‍ഷം സൃഷ്ടിച്ച പശ്ചാത്തലത്തിലും പൊതുമുതല്‍ നശിപ്പിച്ച കേസിലും ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് പിറ്റേ ദിവസമാണ് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലെത്തി ഒപ്പ് വയ്ക്കണമെന്ന ഉപാധി പ്രകാരമാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ ജാമ്യം റദ്ദാക്കുന്നതിനായി പൊലീസ് പുതിയ റിപ്പോര്‍ട്ടുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.

    2

    ഇവരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ പൊലീസ് കോടതിയെ സമീപിച്ചിരുന്നു. പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വക്കേറ്റ് ബിപി ശശീന്ദ്രന്‍ മുഖേനെയാണ് പോലീസ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇവര്‍ക്ക് ജാമ്യം നല്‍കുന്നതിന് എതിരെ നേരത്തെയും പ്രോസിക്യൂഷന്‍ നിലപാട് എടുത്തിരുന്നു. ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്വഴക്കമാവും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.


    3

    യൂട്യൂബില്‍ ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള വ്‌ളോഗര്‍ സഹോദരന്മാരുടെ മോഡിഫൈ ചെയ്ത വാഹനത്തിന് മോട്ടോര്‍ വാഹന വകുപ്പ് നികുതി ചുമത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. കണ്ണൂരിലെ ആര്‍ടിഒ ഓഫീസില്‍ ഇരുവരും ഉദ്യോഗസ്ഥരുമായി പിഴയെ ചൊല്ലി തര്‍ക്കമുണ്ടാക്കി. അതിനിടെ ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ചു എന്നാണ് പരാതി ഉയര്‍ന്നത്. തുടര്‍ന്ന് പോലീസ് എത്തി ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 7 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്.


    4

    ഈ സമയത്ത് ഇവര്‍ ചിത്രീകരിച്ച ലൈവ്് വീഡിയോ വൈറലായിരുന്നു. ഇതോടെ പ്രശ്‌നങ്ങള്‍ പുറം ലോകം അറിയുന്നത്. ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ആളെ കൂട്ടിയതിനുമാണ് കേസ്. ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ ഫാന്‍സ് ആണെന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്തെത്തിയിരുന്നു. കേരളം കത്തിക്കും എന്നടക്കമുള്ള കലാപാഹ്വാനങ്ങള്‍ ഇവര്‍ നടത്തിയിരുന്നു.


    5

    പൊലീസിനെയും എംവിഡിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. കലാപാഹ്വാനം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കുട്ടികളാണെങ്കില്‍ പോലും ഇത്തരം പ്രവണതകള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുക്കുമെന്നാണ് പൊലീസ് അറിയിച്ചത്.


    6

    കൂടാതെ മോട്ടോര്‍ വാഹന വകുപ്പ് ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ വാഹനത്തിന്റെ രജിസ്ട്രേഷന്‍ റദ്ദാക്കിയിരുന്നു. ഇവരുടെ ലൈസന്‍സ് റദ്ദ് ചെയ്യാനുളള നടപടികളും പുരോഗമിക്കുകയാണെന്ന് എംവിഡി അറിയിച്ചിരുന്നു. ബീഹാറില്‍ വെച്ച്‌ ഇവര്‍ ആബുലന്‍സ് സൈറണ്‍ ഇട്ട് വാഹനം അതിവേഗത്തില്‍ ഓടിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. ഈ വീഡിയോ ബീഹാര്‍ പോലീസിന് കൈമാറുമെന്ന് കേരള പോലീസ് വ്യക്തമാക്കിയിരുന്നു.


    7

    എന്നാല്‍ ഇപ്പോള്‍ സോഹദരങ്ങള്‍ക്കെതിരെ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പരാമര്‍ശിക്കുന്നത്. ഇവര്‍ക്ക് മയക്കുമരുന്ന് ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായി പൊലീസ്. മയക്കുമരുന്ന് കടത്തുന്നതില്‍ പ്രതികള്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കണമെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.


    8

    പ്രതികള്‍ കഞ്ചാവ് ചെടികള്‍ പിടിച്ചുനില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബ് ചാനലിലൂടെ പ്രദര്‍ശിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് പൊലീസ് ഇപ്പോള്‍ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    9

    സര്‍ക്കാരിനും പൊലീസിനുമെതിരെ നടന്ന സൈബറാക്രമണത്തില്‍ പ്രികളുടെ പങ്ക് പരിശോധിക്കണമെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തലശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രതികളുടെ ജാമ്യം റദ്ദാക്കി കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ പൊലീസ് കെട്ട്ിച്ചമച്ച കേസാണിതെന്നാണ് സഹോദരങ്ങള്‍ ഉന്നയിക്കുന്ന വാദം. ഈ മാസം ഒമ്ബതിനായിരുന്നു ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.


    10

    കണ്ണൂര്‍ ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നീ സഹോദരങ്ങളാണ് 'ഇ ബുള്‍ ജെറ്റ്' എന്ന യൂട്യൂബ് ചാനല്‍ നടത്തുന്നത്. രണ്ട് പേരും ചേര്‍ന്ന് നടത്തുന്ന യാത്രകളും വാഹനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് വീഡിയോയില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പതിനഞ്ച് ലക്ഷത്തിലേറെയാണ് യൂട്യൂബില്‍ ഇവരുടെ സബ്സ്‌ക്രൈബര്‍മാരുടെ എണ്ണം. ഓരോ വീഡിയോയ്ക്കും ലക്ഷക്കണക്കിന് വ്യൂസും ഉണ്ട്.

    11

    ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ രാഷ്ട്രീയ നേതാക്കള്‍ വരെ പിന്തുണ അറിയിച്ച്‌ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ മാത്യു കുഴല്‍നാടനും, ബിന്ദു കൃഷ്ണയുമാണ് ഇവരെ പിന്തുണച്ച്‌ ആദ്യമായി രംഗത്തെത്തിയ രാഷ്ട്രീയ നേതാക്കള്‍. ഇന്ന് കൊറോണയെക്കാള്‍ വലിയ വിപത്തായി മാറുകയാണ് പോലീസിന്റെയും വാഹന വകുപ്പിന്റെയും അതിക്രമങ്ങള്‍. ഇതില്‍ ഒടുവിലത്തേതാണ് വ്ലോഗ്ഗറുമാരായ ഈബുള്‍ ജെറ്റ് സഹോദരന്മാരോട് കണ്ണൂരിലെ വാഹന പരിശോധന ഉദ്യോഗസ്ഥര്‍ കാട്ടിയത്. നിയമലംഘനം ഉണ്ടെങ്കില്‍ നടപടി എടുക്കാന്‍ വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അല്ലാതെ നിങ്ങള്‍ക്ക് തോന്നിയത് പോലെ കൈകാര്യം ചെയ്യാന്‍ ഇത് വെള്ളിരിക്കാപട്ടണമല്ല എന്നായിരുന്നു മാത്യു കുഴല്‍നാടന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

    12

    എബിനെയും ലിബിനെയും അറസ്റ്റ് ചെയ്ത് വേട്ടയാടുന്നത് ക്രൂരതയാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞത്. നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ പിഴ ചുമത്തുകയാണ് ചെയ്യേണ്ടത്. ജീവിതം മുന്നോട്ട് നയിക്കാന്‍ ചെറുപ്പക്കാര്‍ പുതിയ ജീവിതമാര്‍ഗ്ഗങ്ങള്‍ സ്വയം കണ്ടെത്തുകയാണെന്നും ബിന്ദു കൃഷ്ണ ഫേസ്ബുക്കില്‍ വ്യക്തമാക്കുന്നു.


    No comments

    Post Top Ad

    Post Bottom Ad