Header Ads

  • Breaking News

    ഗൂഗിൾ മാപ്പ് നോക്കി മൂന്നാറിൽ നിന്ന് മടങ്ങിയ കുടുംബം കാട്ടിൽ അകപ്പെട്ടു: രക്ഷപെട്ടത് അഗ്നിശമന സേനയുടെ സഹായത്തോടെ

     


    മൂന്നാർ : 

    ഗൂഗിൾ മാപ്പ് നോക്കി യാത്ര തിരിച്ച കുടുംബം വനത്തിനുള്ളിൽ കുടുങ്ങി. യുഎന്നിന്റെ കീഴിലുള്ള ഇന്റർനാഷണൽ ഹ്യൂമൻ റൈറ്റ്‌സ് ഓർഗനൈസേഷന്റെ ഇന്ത്യയിലെ ചീഫ് കോ-ഓർഡിനേറ്റർ നവാബ് വാഹിദ്, ഭാര്യ നെയ്മ, ഇവരുടെ ബന്ധുവായ യുവതി എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി വനത്തിനുള്ളിൽ അകപ്പെട്ടു പോയത്. ഒമ്പത് മണിക്കൂർ വനത്തിനുള്ളിൽ അകപ്പെട്ട് പോയ കുടുംബത്തെ അഗ്നിശമന സേനയുടെ സഹായത്തോടെയാണ് വനത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുത്തിയത്‌.

    ദേവികുളത്തിന് സമീപം കുറ്റിയാർവാലിയിലാണ് സംഭവം നടന്നത്. ഔദ്യോഗിക ആവശ്യത്തിനായി മൂന്നാറിലെത്തിയ സംഘം ഗൂഗിൾ മാപ്പ് നോക്കി മടങ്ങുമ്പോൾ വനത്തിൽ കുടുങ്ങുകയായിരുന്നു. ഒപ്പം വഴിയിലെ ചെളിയിൽ വാഹനം കൂടി പുതഞ്ഞു പോയതോടെ ഇവർക്ക് രക്ഷപെടാൻ സാധിക്കാതെ വരികയായിരുന്നു. വന്യജീവികൾ ഏറെയുള്ള മേഖലയിലാണ് ഇവർ കുടുങ്ങിയത്. വാഹനം മുന്നോട്ടെടുക്കാൻ പറ്റാതായതോടെ നവാബ് വാഹിദ് എമർജൻസി നമ്പരായ 101ൽ വിവരം അറിയിച്ചു.

    തുടർന്ന് മൂന്നാർ അഗ്നിരക്ഷ സേനാംഗങ്ങൾ പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. പുലർച്ചെ ദേവികുളം റോഡിൽ നിന്ന് ഗൂഡാർവിള റോഡിലൂടെ കടന്നു പോയ അഗ്നിരക്ഷസേനയുടെ വാഹനത്തിന്റെ ബ്ലിങ്കർ ലൈറ്റ് കണ്ടതോടെ നവാബ് നിർത്താതെ ഹോൺ മുഴക്കി. ഇതോടെ സേനാംഗങ്ങൾ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കിയ ശേഷം പുതഞ്ഞ് കിടന്ന വാഹനം പൊക്കി മാറ്റുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad