Header Ads

  • Breaking News

    യാത്രക്കാരും സർവീസും വർധിച്ച് കണ്ണൂർ വിമാനത്താവളം

     


    മട്ടന്നൂർ:

    യുഎഇയിലേക്കുള്ള യാത്രാവിലക്കിൽ ഇളവ് വന്നതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ വർധിച്ചു. കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് യാത്രക്കാരുടെ എണ്ണവുംകൂടി. 


    എയർഇന്ത്യ എക്‌സ് പ്രസ് അബുദാബിയിലേക്കുള്ള സർവീസ് പുനരാരംഭിച്ചു.  ഷാർജ, ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്കും സർവീസുകളായി.


     70 ശതമാനത്തിലധികം യാത്രക്കാരുമായാണ് എല്ലാ സെക്ടറിലെയും സർവീസ്.  ഗൾഫ്‌ നാടുകളിലേക്ക് കൂടുതൽപേർ  മടക്കയാത്രക്ക് തയ്യാറെടുക്കുന്നതോടെ ടിക്കറ്റ് നിരക്കും കുത്തനെ ഉയർന്നിട്ടുണ്ട്. ജൂലൈ ഏഴിനാണ് എയർഇന്ത്യ എക്‌സ്‌പ്രസ് കണ്ണൂർ –ഷാർജ സർവീസ് പുനരാരംഭിച്ചത്.  ആദ്യ വിമാനത്തിൽ 53 യാത്രക്കാരാണുണ്ടായത്.  യുഎഇ  പ്രവേശനത്തിന് കൂടുതൽ ഇളവുകൾ വന്നതോടെയാണ് യാത്രക്കാരുടെ എണ്ണം കൂടിയത്.


    ആഴ്ചയിൽ നാലു ദിവസം എയർ ഇന്ത്യ എക്‌സ്‌പ്രസും ഇൻഡിഗോയും ഷാർജയിലേക്ക് സർവീസ് നടത്തുന്നുണ്ട്. ദുബായിലേക്ക് എയർഇന്ത്യയും ഗോ ഫസ്റ്റുമാണുള്ളത്. അബുദാബിയിലേക്കും  നാലുദിവസം സർവീസുണ്ട്.\

    No comments

    Post Top Ad

    Post Bottom Ad