മലബാറില്‍ സീറ്റില്ലാതെ കുട്ടികള്‍ വലയുമ്പോള്‍ മധ്യതിരുവിതാംകൂറില്‍ കുട്ടികളില്ലാതെ 53 പ്ലസ് വണ്‍ ബാച്ചുകള്‍
തിരുവനന്തപുരം:
പ്ലസ് വണ്ണിന് സീറ്റില്ലാതെ വടക്കന്‍ മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ വലയുമ്പോള്‍ മതിയായ കുട്ടികളില്ലാതെ 53 ഹയര്‍ സെക്കണ്ടറി ബാച്ചുകള്‍. 2014 2015 വര്‍ഷങ്ങളില്‍ അനുവദിച്ച 40 ബാച്ചുകളിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച ബാക്കി ബാച്ചുകളിലും ഇതുവരെ സര്‍ക്കാര്‍ മാനദണ്ഡപ്രകാരം നിശ്ചയിച്ച കുട്ടികള്‍ ഉണ്ടായിട്ടില്ല. ആദ്യ ബാച്ചുകള്‍ അനുവദിച്ചത് വ്യവസ്ഥകളോടെയായിരുന്നെങ്കിലും അത് നടപ്പിലാക്കാന്‍ കഴിഞ്ഞിരുന്നില്ല.
കഴിഞ്ഞ വര്‍ഷം ഒരു കുട്ടിപോലും പ്രവേശനം നേടാത്ത ബാച്ചുകളുമുണ്ട് കൂട്ടത്തില്‍. കൂട്ടിച്ചേര്‍ത്ത ബാച്ചുകളില്‍ കുട്ടികളില്ലാത്ത സാഹചര്യത്തില്‍ സീറ്റുകള്‍ക്ക് ക്ഷാമം നേരിടുന്ന മലബാറില്‍ ബാച്ചുകള്‍ക്ക് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്.
എന്നാല്‍ ബാച്ച് അനുവദിക്കുന്നതിന് സര്‍ക്കാര്‍ മുന്നോട്ട് വെച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനാല്‍ 40 ബാച്ചുകളിലേക്കുള്ള തസ്തിക സൃഷ്ടിക്കാന്‍ ഇതുവരെയും അനുമതി നല്‍കിയിട്ടില്ല.
കുട്ടികളില്ലാത്ത ബാച്ചുകള്‍ മാറ്റാന്‍ സര്‍ക്കാര്‍ അനുമതിയുണ്ടെങ്കിലും ഹയര്‍സെക്കണ്ടറി വിഭാഗം അന്തിമ തീരുമാനമെടുത്തിട്ടില്ല. മാത്രമല്ല ഈ വര്‍ഷത്തെ അപേക്ഷകള്‍ പരിഗണിച്ച് തീരുമാനമെടുക്കാമെന്ന നിലപാടാണ് ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റിനുള്ളത്
No comments
Post a Comment