Header Ads

  • Breaking News

    'മുന്നറിയിപ്പ്'; ഇനിമുതല്‍ അസഭ്യം പറയുന്നവര്‍ സൂക്ഷിക്കുക, കുട്ടികളായാലും നടപടി സ്വീകരിക്കുമെന്ന് പോലീസ്

     


    കണ്ണൂര്‍: 

    ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായതിന്റെ പശ്ചാത്തലത്തില്‍ അസഭ്യം പറയുകയും മോശം പദപ്രയോഗങ്ങള്‍ നടത്തുന്നവര്‍ക്ക് എതിരെയും പോലീസ് മുന്നറിയിപ്പ്. അസഭ്യം പറയുകയും പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കും എന്നതുപോലെ കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ഇളങ്കോ വ്യക്തമാക്കി. ഇത് ചെയ്യുന്നവര്‍ 18 വയസ്സില്‍ താഴെയുള്ള കുട്ടികളായാലും അവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

    ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകാം. അത് പ്രകടിപ്പിക്കുകയും ചെയ്യാം. ആര്‍ക്കും സംസാരിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അത് അസഭ്യംപറയുന്നരീതിയിലേക്കും ഭീഷണിയിലേക്കും വഴിമാറരുതെന്നും കമ്മീഷണര്‍ പറഞ്ഞു. എം.വി.ഡി.യുടെ നടപടികളില്‍ ആരാധകര്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരെ സമീപിക്കാമെന്നും പോലീസ് നടപടികളില്‍ പരാതിയുണ്ടെങ്കില്‍ താനടക്കമുള്ള ഉദ്യോഗസ്ഥരെ അറിയിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad