Header Ads

  • Breaking News

    പോക്സോ കേസ് : കുറ്റാരോപിതനായ വ്യവസായിക്ക് ലൈംഗിക ശേഷിയുണ്ടെന്ന് മെഡി . ബോർഡ്



    തലശ്ശേരി : 

    കൗമാരക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട പ്രവാസി വ്യവസായി തലശ്ശേരി ഗുഡ്ഷെഡ് ഉച്ചുമ്മൽ കുറുവാൻ കണ്ടിയിൽ ഷർഫുദ്ദിന്റെ ലൈംഗിക ശേഷിയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ കോടതിയെ അറിയിച്ചു . ജില്ലാ സെഷൻസ് ജഡ്ഡ് എ വി . മൃദുലയുടെ ഉത്തരവ് പ്രകാരം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഫിസിഷ്യൻ , സർജൻ , സൈക്യാട്രിസ്റ്റ് , ഫോറൻസിക് സർജൻ തുടങ്ങിയ വിദഗ്ധ ഡോക്ടർമാരടങ്ങിയ സംഘം നടത്തിയ  പരിശോധനയിലാണ് ഇദ്ദേഹത്തിന് ലൈംഗിക ശേഷിക്കുറവില്ലെന്ന് കണ്ടെത്തിയത് . ഈ പരിശോധന അട്ടിമറിക്കാനും മറ്റൊരു സംഘത്തെ നിയമിക്കാനും ചിലർ ശ്രമിച്ചിരുന്നതായി ആരോപിണമുണ്ടായിരുന്നു . എന്നാൽ കോടതി ഇടപെടലിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലാണ് പരിശോധന നടന്നത് . നേരത്തെ തലശേരി ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പ്രതിക്ക് ലൈംഗിക ക്ഷമതയില്ലെന്നായിരുന്നു റിപ്പോർട്ട് . ഈ റിപ്പോർട്ട് നൽകിയ ഡോക്ടർക്കെതിരേ നടപടി സ്വീകരിക്കാൻ പ്രോസിക്യൂഷൻ സർക്കാരിനോട് ശുപാർശ ചെയ്തു . ജനറൽ ആശുപത്രിയിലെ പരിശോധന റിപ്പോർട്ട് വിവാദമായതിനെത്തുടർന്നാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് ലൈംഗികക്ഷമതപരിശോധന നടത്താൻ കോടതി ഉത്തരവിട്ടത് . പീഡനക്കേസിൽ അറസ്റ്റിലായ വ്യവസായ പ്രമുഖന്റെ ലൈംഗിക ശേഷിയില്ലെന്ന സർട്ടിഫിക്കറ്റ് കോടതിയിൽ നൽകിയതിനെതിരെ

    പബ്ലിക്ക് പ്രോസിക്യൂട്ടർ ബീനാ കാളിയത്ത് നൽകിയ പരാതിയിലാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിദഗ്ധ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടത് . മുപ്പത് ദിവസം റിമാൻഡിൽ കഴിഞ്ഞ ഷറാറ ഷറഫുദ്ദീന് കഴിഞ്ഞ ദിവസം കോടതി ജാമ്യം അനുവദിച്ചിരുന്നു .

    No comments

    Post Top Ad

    Post Bottom Ad