Header Ads

  • Breaking News

    കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന; ഇടുക്കിയില്‍ 25ഷാപ്പുകള്‍ക്കെതിരെ കേസ്

     


    കള്ളില്‍ കഞ്ചാവ് കലര്‍ത്തി വില്‍പന നടത്തിയതിന് തൊടുപുഴയില്‍ 25 ഷാപ്പുകള്‍ക്കെതിരെ കേസെടുത്തു. മാനേജര്‍, ഷാപ്പ് ലൈസന്‍ എന്നിവരെ പ്രതി ചേര്‍ത്താണ് എക്സൈസ് വകുപ്പ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. എക്സൈസ് കമ്മിഷണറുടെ റിപ്പോര്‍ട്ട് കിട്ടുന്നതോടെ 25 ഷാപ്പുകളുടെയും ലൈസന്‍സ് റദ്ദാക്കും.

    സംഭവവുമായി ബന്ധപ്പെട്ട 34ഓളം അബ്കാരി കേസുകളാണ് എടുത്തിട്ടുള്ളത്. പാലക്കാട് നിന്നെത്തിക്കുന്ന കള്ളിലാണ് കനബിനോയ്ഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. കഴിഞ്ഞ ക്രിസ്തുമസിനോടടുത്ത് എക്സൈസ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ് കള്ളിന്റെ സാമ്പിള്‍ ശേഖരിച്ചത്.

    ആറുമാസങ്ങള്‍ക്ക് ശേഷം വന്ന റിപ്പോര്‍ട്ടിലാണ് കള്ളില്‍ കഞ്ചാവ് കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞത്. സംഭവത്തില്‍ 67 പേര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനും എക്സൈസ് തീരുമാനിച്ചു. കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഫലം പുറത്തുവന്നത്

    No comments

    Post Top Ad

    Post Bottom Ad