സവാളയ്ക്ക് 100 ശതമാനത്തിന് മുകളിൽ വില വർധിക്കും
അടുത്ത മാസങ്ങളിലായി സവാളയുടെ വില വർധിക്കുമെന്ന് റിപ്പോർട്ട്. മഹാരാഷ്ട്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ മഴ മൂലമുള്ള പ്രതിസന്ധിയെ തുടർന്നാണ് വില വർധനവ്. ഒരു കിലോ സവാളയുടെ വിലയിൽ 100 ശതമാനത്തിലധികം വർധനവ് ഉണ്ടാകും. ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ മഴ വിളവെടുപ്പിനെ സാരമായി ബാധിച്ചു. കേരളത്തിലേക്ക് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലേക്ക് മഹാരാഷ്ട്രയിൽ നിന്നാണ് സവാള ഇറക്കുമതി ചെയ്യുന്നത്.
No comments
Post a Comment