Header Ads

  • Breaking News

    102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതൽ: വിസ്മയയുടേത് ആത്മഹത്യയെന്ന കുറ്റപത്രത്തിന് പിന്നിലെ കണ്ടെത്തലുകൾ ഇങ്ങനെ

     


    കൊല്ലം∙ 

    ചടയമംഗലം നിലമേൽ കൈതോട് സ്വദേശി വിസ്മയയെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ അന്വേഷണസംഘം സമർപ്പിച്ചത് 500 പേജുകളുള്ള കുറ്റപത്രം. 102 സാക്ഷിമൊഴികള്‍, 56 തൊണ്ടിമുതല്‍, ഡിജിറ്റല്‍ തെളിവുകള്‍ തുടങ്ങിയവ സമര്‍പ്പിച്ചു. ശാസ്താംകോട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തെന്നാണ് പറഞ്ഞിരിക്കുന്നത്.

    വിസ്മയയുടെ ഭർത്താവ് കിരണിനെതിരെ സ്ത്രീധന പീഡനം, സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണക്കുറ്റം എന്നിവ ഉള്‍പ്പെടെ ഒമ്പത് വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. വിസ്മയയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍, ഫോറന്‍സിക് വിദഗ്ദന്‍, വിസ്മയയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ 102 സാക്ഷിമൊഴികള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 56 തൊണ്ടിമുതല്‍ കോടതിക്ക് മുന്നില്‍ എത്തും. വിസ്മയ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ച വാട്‌സ്ആപ്പ് സന്ദേശങ്ങളാണ് കേസിലെ പ്രധാന ഡിജിറ്റല്‍ തെളിവുകള്‍. മരിക്കുന്നതിന് തൊട്ടുമുമ്പ് വരെ വിസ്മയ കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad