11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസ്: അക്കൗണ്ടിലേക്ക് എത്തിയത് കോടികള്‍
കൊച്ചി:
കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്ന് 11 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസില്‍ പ്രതികളുടെ അക്കൗണ്ടിലേക്ക് എത്തിയത് കോടികളെന്ന് കണ്ടെത്തല്‍. വിവിധ അക്കൗണ്ടുകളിലേക്കായി 12 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് കണ്ടെത്തിയത്. കേസ് അന്വേഷണത്തിന്റെ ചുമതല എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനാണ്.
അക്കൗണ്ടിലേക്ക് എത്തിയ പണം ഉപയോഗിച്ചാണ് പ്രതികള്‍ ചെന്നൈയിലെ മുഖ്യ വിതരണക്കാരന്റെ കൈയില്‍ നിന്നും ലഹരിവാങ്ങിയിരുന്നത്. ഇതില്‍ കൂടുതല്‍ തുക നിക്ഷേപമായി എത്തിയിട്ടുണ്ടെന്നാണ് ഇഡിയുടെ പ്രാഥമിക വിലയിരുത്തല്‍. അക്കൗണ്ടില്‍ പണം നിക്ഷേപിച്ച ചിലരെ ചോദ്യം ചെയ്തിട്ടുണ്ടെന്നും ഇഡി അറിയിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള സംഘമാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചിരുന്നതെന്നും ഇഡി കണ്ടെത്തി.
അതേസമയം പ്രതികള്‍ താമസിച്ചിരുന്ന കാക്കനാട്ടെ ഫ്ളാറ്റില്‍ നിന്നും കലമാന്റെ കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. അറസ്റ്റിന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അനുമതി ലഭിച്ചതിനു പിന്നാലെ പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
No comments
Post a Comment