Header Ads

  • Breaking News

    12 കോടിയുടെ ഓണം ബമ്ബര്‍ അടിച്ചത്​ തനിക്കെന്ന്​ ദുബൈയിലെ ഹോട്ടല്‍ ജീവനക്കാരന്‍

     


    ദുബൈ: 

    കേരള സര്‍ക്കാറിന്‍െറ 12 കോടിയുടെ ഒാണം ബമ്ബര്‍ അടിച്ചത്​ തനിക്കാണെന്ന്​ ദുബൈയിലെ ഹോട്ടല്‍ ജീവനക്കാരനായ സൈതലവി. നാട്ടിലുള്ള സുഹൃത്ത്​ മുഖേനയാണ്​ ടിക്കറ്റെടുത്തതെന്നും വയനാട്​ പനമരം സ്വദേശിയായ സൈതലവി 'ഗള്‍ഫ്​ മാധ്യമ'ത്തോട്​ പറഞ്ഞു.

    ദുബൈ അബൂഹയിലെ ഹോട്ടലില്‍ പൊറോട്ട അടിക്കുന്ന ജോലിയാണ്​ സൈതലവിക്ക്​.

    നാട്ടിലുള്ള സുഹൃത്ത് അഹ്​മദ്​​ വഴി കോഴിക്കോട്ടുനിന്നാണ്​​ ടിക്കറ്റെടുത്തത്​. ഇതിന്​ ശേഷം ടിക്കറ്റി​െന്‍റ ചിത്രം അദ്ദേഹം ഫോണില്‍ അയച്ച്‌​ തന്നു. ടിക്കറ്റ്​ ഉടന്‍ കുടുംബത്തിന്​ കൈമാറുമെന്നാണ്​ പ്രതീക്ഷ.

    മിക്ക ദിവസങ്ങളിലും ഇത്തരത്തില്‍ ടിക്കറ്റ്​ എടുക്കാറുണ്ട്​. ശേഷം വാട്​സാപ്പ്​ വഴി അയക്കുകയാണ്​ ചെയ്യുന്നത്​. ഒരുതവണ 10 ലക്ഷം രൂപ കിട്ടിയിരുന്നു. പണം കൈയിലെത്തിയാല്‍ വീടുവെക്കണമെന്നാണ്​ ആഗ്രഹം.

    നിലവില്‍ താമസം വാടക വീട്ടിലാണ്​. കടംവീട്ടിയ ശേഷം ബാക്കി തുക ബാങ്കില്‍ ഇടുകയും പാവങ്ങളെ സഹായിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. 11 വര്‍ഷത്തോളമായി ഗള്‍ഫിലാണ്​.

    No comments

    Post Top Ad

    Post Bottom Ad