Header Ads

  • Breaking News

    വിനോദയാത്രക്കിടെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു; സന്മാര്‍ഗ ശാസ്ത്രം അധ്യാപകന് 29 വര്‍ഷത്തിലധികം തടവ്

     


    വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിൽ അധ്യാപകന് 29 വർഷം തടവുശിക്ഷ. ഇരുപത്തിയൊൻപതര വർഷം തടവിനും 2.15 ലക്ഷം രൂപ പിഴയുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷ വിധിച്ചത്. 2012ലാണ് കേസിനാസ്പദമായ സംഭവം.

    പിഴയടച്ചില്ലെങ്കിൽ രണ്ടു വർഷവും ഒമ്പത് മാസം കൂടി ശിക്ഷ അനുഭവിക്കണം. 2012 വർഷത്തിൽ പോക്സോ നിയമം പ്രാബല്യത്തിൽ വന്ന ശേഷം ഈ നിയമപ്രകാരം തൃശൂർ ജില്ലയിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. വിനോദയാത്രയുടെ ക്ഷീണത്തിൽ തളർന്ന് മയങ്ങിയ വിദ്യാർത്ഥിനിയെ സന്മാർഗ ശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകനായ നിലമ്പൂർ ചീരക്കുഴി കാരാട്ട് അബ്ദുൽ റഫീഖ് (44) ലൈം​ഗികമായി ഉപദ്രവിക്കുകയായിരുന്നു.

    വിനോദയാത്ര കഴിഞ്ഞുവന്നതോടെ പെൺകുട്ടി അസ്വസ്ഥതയും ഭയവും പ്രകടിപ്പിച്ചതോടെ മാതാവ് കുട്ടിയെ ഡോക്ടറുടെ അടുത്ത് പരിശോധനയ്ക്ക് എത്തിച്ചു. തുടർന്നാണ് കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായതായും ആന്തരികാവയവങ്ങൾക്ക് മുറിവേറ്റതായും കണ്ടെത്തിയത്.

    വിചാരണവേളയിൽ കോടതി 20 സാക്ഷികളെ വിസ്തരിക്കുകയും 12 തരം രേഖകളും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് കെഎസ് ബിനോയ് ഹാജരായി.

    No comments

    Post Top Ad

    Post Bottom Ad