ഒരു കിലോമീറ്റർ റോഡ് നിർമ്മാണത്തിന് 6 കോടി? എടൂർ കമ്പനിനിരത്ത്,ആനപ്പന്തി റോഡ് നിർമാണം വിവാദത്തിൽ
മലയോരത്തിെന്റ വികസനത്തിന് വഴിതുറന്ന് എടൂര്‍- കമ്പനിനിരത്ത്- ആനപ്പന്തി- അങ്ങാടിക്കടവ്- കച്ചേരിക്കടവ് പാലത്തിന്‍കടവ് മലയോര പാതയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന പദ്ധതിക്ക് തുടക്കം കുറിച്ചെങ്കിലും പദ്ധതി ചെലവില്‍ സംശയം ഉന്നയിച്ച് ജനകീയ കമ്മിറ്റി രംഗത്ത്.
21.45 കിലോമീറ്റര്‍ റോഡിെന്റ നവീകരണത്തിനായി 128.43 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. അതിനാല്‍ ഒരു കിലോമീറ്റര്‍ റോഡിന് ശരാശരി ആറു കോടിയില്‍ അധികം വരും. റോഡിന് പുതുതായി സ്ഥലംപോലും ഏറ്റെടുക്കാതെയാണ് ഇത്രയും വലിയ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിച്ചിരിക്കുന്നത്. നേരത്തെ ഇതിന് 220 കോടിയുടെ എസ്റ്റിമേറ്റായിരുന്നു നിര്‍ണയിച്ചിരുന്നത്. ഇതില്‍ 40 ശതമാനത്തോളം കുറവിലാണ് പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. കെ.എസ്.ടി.പി മുഖാന്തരം നടപ്പിലാക്കുന്ന പ്രവൃത്തിക്ക് പുതുതായി സ്ഥലം ഏറ്റെടുക്കില്ലെന്ന് പറയുന്നുമുണ്ട്. ലോകബാങ്ക് സഹായത്തോടെയുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍പെടുത്തിയാണ് 21.45 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നത്.
പുതുതായി സ്ഥലം ഏറ്റെടുക്കാതെ നിലവിലുള്ള വീതിക്ക് ആനുപാതികമായി അഞ്ചു മീറ്റര്‍ മെക്കാഡം ടാറിങ്ങും റോഡിെന്റ ഇരുവശങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റുമാണ് എസ്റ്റിമേറ്റില്‍ പറയുന്നത്. സ്ഥലം ഏറ്റെടുക്കാതെ റോഡ് 11 മീറ്ററാക്കാനുള്ള ശ്രമം നടക്കുന്നതാണ് ഒരു വിഭാഗം നാട്ടുകാരില്‍ സംശയം ഉയര്‍ത്തിയിരിക്കുന്നത്. വീതികൂട്ടുമ്ബോള് നഷ്ടപ്പെടുന്നതില്‍ ഭൂരിഭാഗവും കര്‍ഷകരുടെ ഭൂമിയാണ്. ഇത്രയും ഭീമമായ തുകയുടെ എസ്റ്റിമേറ്റ് അംഗീകരിക്കുമ്ബോള്‍, ഭൂമി നഷ്ടപ്പെടുന്ന കര്ഷകെന്റ കാര്യം പരിഗണിക്കപ്പെടാതെ പോയതാണ് പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. കരാര്‍ വ്യവസ്ഥയില്‍ പറയാത്ത വീതികൂട്ടല്‍ പ്രവൃത്തി താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈകോടതി ഉത്തരവിട്ടു.
പ്രദേശവാസികളായ 37 പേര് നല്കിയ ഹരജിയിലാണ് സര്‍ക്കാര്‍ പ്ലീഡറില്‍നിന്ന് വിശദീകരണം കേട്ടശേഷം ജസ്റ്റിസ് ദേവന് രാമചന്ദ്രന് ഈ മാസം 29 വരെ നിലവിലുള്ള സ്ഥിതി തുടരാന്‍ ഉത്തരവിട്ടത്. റോഡ് പ്രവൃത്തിയുടെ ചെലവുമായി ബന്ധപ്പെട്ട സംശയം ദൂരീകരിക്കാന്‍ നടപടി വേണമെന്ന് ജനകീയ കമ്മിറ്റി ഭാരവാഹികളായ സി.എം.ഫിലിപ്പ്, ജോസഫ് സ്കറിയ, അഡ്വ. മനോജ് എം.പീറ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
No comments
Post a Comment