മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത് 80 വ്യവസായികളുടെ പരാതികൾ
കണ്ണൂര്‍:
വ്യവസായ മന്ത്രിയുടെ മീറ്റ് ദ മിനിസ്റ്റർ പരിപാടിയിൽ കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം ലഭിച്ചത് 80 വ്യവസായികളുടെ പരാതികൾ. ജില്ലയിലെ വ്യവസായ, ഖനന മേഖലകളിലെ സംരംഭകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് തിങ്കളാഴ്ച നടക്കുന്ന പരിപാടിയിലേക്കാണ് ഇതുവരെ മാത്രം 80 പരാതികള്‍ ലഭിച്ചത്. ലഭിച്ച പരാതികളിൽ 79 എണ്ണം സ്വീകരിച്ചിട്ടുണ്ട്.
മതിയായ വിവരങ്ങള്‍ ഇല്ലാത്തതിനാലാണ് ഒരു പരാതി മാറ്റിവച്ചതെന്നാണ് വിശദീകരണം. 13 പരാതികളാണ് ഖനന മേഖലയുമായി ബന്ധപ്പെട്ട് ലഭിച്ചത്. കളിമണ്ണ് ഖനനത്തിന് ജില്ലയില്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് മൂന്ന് പരാതികള്‍ വകുപ്പിന് ലഭിച്ചിട്ടുണ്ട്. നിലവില്‍ കളിമണ്‍ ഖനനത്തിന് ജില്ലയില്‍ അനുമതിയില്ല. ചെങ്കല്‍ ഖനനം, ക്വാറി തുടങ്ങിയവക്ക് പഞ്ചായത്ത് ലൈസന്‍സ് അനുവദിക്കാത്തതുമായി ബന്ധപ്പെട്ടും പരാതികള്‍ ലഭിച്ചു.
നിലവിൽ ലഭിച്ച പരാതികളുടെ കണക്കുകൾ കേരളത്തിലെ വ്യവസായികളുടെ വലിയ പ്രതിസന്ധികളാണ് ചൂണ്ടിക്കാണിക്കുന്നത്. കേരളത്തിലേക്ക് വരാൻ നിക്ഷേപകർക്ക് ഭയമെന്ന കോടതിയുടെ കണ്ടെത്തൽ ശരിയെന്നു തെളിക്കുന്നതാണ് ഈ പരാതികളെല്ലാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിക്ഷേപക സൗഹൃദ സംസ്ഥാനമെന്ന് വാക്കുകളിൽ പറഞ്ഞാൽ മാത്രം പോരാ അത് പ്രാവർത്തികമാക്കണമെന്നും കോടതി വിമർശിച്ചിരുന്നു.
No comments
Post a Comment