Header Ads

  • Breaking News

    പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു സെപ്റ്റംബർ 16 വരെ തെറ്റ് തിരുത്താം

     


    തിരുവനന്തപുരം

    സംസ്ഥാനത്ത് ഇന്ന് പ്ലസ് വൺ ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടേറ്റാണ് അലോട്ട് മെൻറ് പ്രസിദ്ധീകരിച്ചത്.  hscap.kerala.gov.in or admission.dge.kerala.gov.in. എന്ന വെബ്സൈറ്റിൽ നിങ്ങൾക്ക് അലോട്ട്മെൻറ് ലിസ്റ്റുകൾ പരിശോധിക്കാം.

    പ്ലസ് വൺ പ്രവേശനത്തിനായി രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 3 ആയിരുന്നു. കോവിഡ് തുടരുന്നതിനാൽ രജിസ്ട്രേഷൻ ഓൺലൈനിൽ തന്നെ നടന്നു. വിദ്യാർഥികൾ അലോട്ട്മെന്റ് ലിസ്റ്റ് പരിശോധിച്ച് എന്തെങ്കിലും ഉണ്ടെങ്കിൽ തിരുത്തലുകൾ വരുത്തണം.

    1. ഹയർ സെക്കൻഡറി അഡ്മിഷൻ പോർട്ടലിൻറെ - hscap.kerala.gov.in എന്ന വെബ്സൈറ്റിൽ സന്ദർശിക്കാം

    2.ഹോം പേജിൽ കാൻഡിഡേറ്റ് ലോഗിൻ ക്ലിക്ക് ചെയ്യുക

    3.പുതിയതായി വരുന്ന വിൻഡോയിൽ ആപ്ലിക്കേഷൻ നമ്പരും, പാസ് വേർഡും നൽകി ലോഗിൻ ചെയ്യുക

    4. വരുന്ന അലോട്ട്മെൻറ് ലിസ്റ്റ് പ്രിൻറ് ഒൌട്ട് എടുത്ത് പരിശോധിക്കാം

    സംസ്ഥാനത്ത് ഈ വർഷം ഹയർസെക്കൻഡറി ബോർഡ് ഓൺലൈനായി പ്രവേശന പ്രക്രിയ നടത്തി, വിദ്യാർത്ഥികൾ രേഖകൾ സമർപ്പിക്കുന്നതിന് സ്കൂളിൽ പോവേണ്ടതില്ല. ഒന്നാമത്തെ അലോട്ട്മെന്റ് ഒക്ടോബർ 18 വരെ നടത്തപ്പെടും, അഡ്മിഷൻ പിൻവലിക്കാനുള്ള അവസാന തീയതി 2021 നവംബർ 25 ആണെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. പുതിയ അക്കാദമിക് സെഷനായി കോളേജുകൾ വീണ്ടും തുറക്കുന്നതിനുള്ള വിശദാംശങ്ങൾ കേരള സംസ്ഥാന സർക്കാർ യഥാസമയം പ്രഖ്യാപിക്കും.

    തെറ്റുകൾ തിരുത്താൻ

    സെപ്റ്റംബർ 16 വരെയാണ് ട്രയൽ അലോട്ട്മെൻറിൽ തെറ്റുകൾ തിരുത്താൻ അവസരം. 16 വരെയാണ് ട്രയൽ വിൻഡോ നിങ്ങൾക്കായി തുറന്നിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad