ആനല്‍ സെക്‌സ് പ്രകൃതിവിരുദ്ധമോ?: അറിയേണ്ട കാര്യങ്ങൾ
സെക്‌സിന് അങ്ങനെ കൃത്യമായ നിയമങ്ങള്‍ ഒന്നും തന്നെയില്ല. പങ്കാളിയുടെ താത്പര്യങ്ങള്‍, പരസ്പരമുള്ള സമ്പൂര്‍ണ സമര്‍പ്പണം എന്നിവയ്ക്കാണ് സെക്സിൽ പ്രാധാന്യം. എന്നാൽ, പങ്കാളികള്‍ക്കിടയില്‍ സെക്സ് പൊസിഷനുകളെ സംബന്ധിച്ച് പല സംശയങ്ങളും ഉണ്ട്.
അതില്‍ ഏറെ സംശയമുള്ള ഒന്നാണ് ‘ആനല്‍ സെക്സ് ‘അഥവാ ‘ഗുദസംഭോഗം’. പങ്കാളികൾക്ക് ഇരുവർക്കും താത്പര്യമുണ്ടെങ്കില്‍ ആനല്‍ സെക്‌സിൽ ഏര്‍പ്പെടുന്നതിൽ ഒരു കുഴപ്പവും ഇല്ല. പക്ഷേ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു മാത്രം. അവ എന്തൊക്കെ എന്ന് നോക്കാം.
വേദനാജനകം ആണോ
ആനല്‍ സെക്സ് പല സ്ത്രീകള്‍ക്കും വേദനയാണ് ഉണ്ടാക്കുന്നത്. വേദനാ ജനകമായ, പ്രകൃതി വിരുദ്ധമായ ലൈംഗിക ബന്ധം എന്ന് ആനല്‍ സെക്‌സിനെ വിശേഷിപ്പിക്കുന്നവരും ഉണ്ട്. എന്നാല്‍ പങ്കാളികള്‍ക്ക് ഇരുവര്‍ക്കും താല്പര്യം ആണെങ്കില്‍ ആനല്‍ സെക്സ് ചെയ്യാം.
ലൂബ്രിക്കേഷന്‍
യോനിയിലെ പോലെ ഗുദഭാഗത്ത് ലൂബ്രിക്കേഷന്‍ ഉണ്ടാകില്ല. ഇതിന് ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുകയാണ് വഴി. വാട്ടര്‍ ബേസ്ഡ് ലൂബ്രിക്കന്റ്‌സ് ഉപയോഗിക്കുന്നതാണ് ഉത്തമം. ഡീപ്പ് പെനിട്രേഷന്‍ ആനല്‍ സെക്‌സില്‍ വേദനയുണ്ടാക്കും എന്ന കാര്യം ഉറപ്പാണ്.
രതിമൂര്‍ച്ഛ
യോനിയിലൂടെയുള്ള ലൈംഗികബന്ധം പോലെ തന്നെ രതിമൂര്‍ച്ഛ ആനല്‍ സെക്സിലും ഉണ്ടാകും എന്നതാണ് വാസ്തവം. ജേണല്‍ ഓഫ് സെക്‌ഷ്വല്‍ മെഡിസിന്‍ റിപ്പോര്‍ട്ട് പ്രകാരം ആനല്‍ സെക്സില്‍ രതിമൂര്‍ച്ഛാ സാധ്യത കൂടുതലാണ്.
ആദ്യമേ പാടില്ല
പെട്ടെന്ന് ഒരു ദിവസം വേഗത്തില്‍ ചെയ്യാവുന്ന ഒന്നാണ് ആനല്‍ സെക്സ് എന്ന് കരുതരുത്. വളരെ സാവധാനം സമയം എടുത്ത് പങ്കാളിയുടെ മനസ്സറിഞ്ഞ് വേണം ഇത് ചെയ്യാൻ.
വൃത്തി
ഒരിക്കലും ആനല്‍ സെക്സ് ചെയ്ത ശേഷം യോനിയിലൂടെ ലൈംഗികബന്ധത്തിന് ശ്രമിക്കരുത്. എത്രയൊക്കെ വൃത്തിയാക്കിയാലും ഗുദ ഭാഗത്ത് മലത്തിന്റെ അംശം ഉണ്ടാകും. അതിനാല്‍ ആനല്‍ സെക്സിനു ശേഷം ഒരിക്കലും യോനിയിലേക്ക് ലിംഗം പ്രവേശിപ്പിക്കരുത്.
ഭാവിയില്‍ പ്രശ്നം
സ്ഥിരമായി ആനല്‍ സെക്സ് ചെയ്യുന്ന സ്ത്രീകള്‍ക്ക് ഭാവിയില്‍ മലശോധനയ്ക്ക് പ്രശ്നങ്ങള്‍ നേരിടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
ലൈംഗികരോഗങ്ങള്‍ പകരും
ലൈംഗിക രോഗങ്ങള്‍ പകരാൻ സാധ്യത ഏറെയാണ് ആനല്‍ സെക്സില്‍. ഗുദത്തിലെ ചര്‍മം വളരെ മൃദുവാണ്. അതിനാല്‍ അണുബാധ പകരാന്‍ സാധ്യത ഏറെയാണ്.
No comments
Post a Comment