മാടായിപ്പാറയിൽ കൊണ്ടു പോയി പതിനാലുകാരിക്ക് നേരെ ലൈംഗിക അതിക്രമം; മുസ്‌ലിം ലീഗ് കല്യാശ്ശേരി മണ്ഡലം സെക്രട്ടറി അറസ്റ്റിൽ
പഴയങ്ങാടി: പതിനാലുകാ രിക്ക് നേരെ ലൈംഗിക അതി ക്രമം നടത്തിയ തിന് മുസ്ലിം ലീഗ് നേതാവിനെ പഴയങ്ങാടി സി.ഐ എം.ഇ.രാജഗോപാൽ അറസ്റ്റ് ചെയ്തു. മുസ്ലിം ലീഗ് കല്യാശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പഴയങ്ങാടി ടൗണി ലെ പി.എം.ഹനീഫ (55) ആണ് പിടിയിലായത്.
പതിനാലുകാരിയെ മിനിഞാന്ന് രാവിലെ കാറിൽ കയറ്റി മാടായിപ്പാറയിലേക്ക് കൊണ്ടു പോകും വഴിയും അവിടെ നിന്ന് തിരിച്ച് വീട്ടി ലേക്ക് വരുന്ന വഴിയും പഴയ ങ്ങാടിയിലെ ഒരു ബേക്കറിയിൽ വെച്ചും ശരീരത്തിൽ തഴുകുകയും പിടിക്കുകയും ചെയ്തു വെന്നാണ് പരാതി. വീട്ടിൽ തിരി ച്ചെത്തിയ പെൺകുട്ടി ബന്ധുക്കളോട് വിവരം പറഞ്ഞതിനെ ത്തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
No comments
Post a Comment