കോളജുകൾ ഒക്ടോബറിൽ തുറക്കും; പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങും : മന്ത്രി ആർ ബിന്ദു
സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4ന് തുറക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രാക്ടിക്കൽ ക്ലാസുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോളജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനത്ത് വാക്സിനേഷൻ ഡ്രൈവ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
കോളജുകളിലേയും സാങ്കേതിക സ്ഥാപനങ്ങളിലേയും അവസാന രണ്ട് സെമസ്റ്റര്‍ ക്ലാസുകളാണ് ആരംഭിക്കുകയെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഷിഫ്റ്റ് അല്ലെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസുകള്‍ നടത്താനാണ് നീക്കം. പകുതി വീതം വിദ്യാര്‍ഥികള്‍ക്ക് ഇടവിട്ട ദിവസം ക്ലാസ് എന്ന തരത്തില്‍ നടപടി സ്വീകരിക്കും.
സമയം സംബന്ധിച്ച കാര്യങ്ങളില്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുക്കാം. കഴിഞ്ഞ വര്‍ഷം ക്രമീകരിച്ച അതേ രീതിയില്‍ തന്നെയായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. മുഴുവന്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ ഉറപ്പാക്കും. വിശദ തീരുമാനത്തിന് ക്ലാസുകൾ തുടങ്ങുന്നതിന് മുൻപായി നാളെ പ്രിൻസിപ്പൽമാരുടെ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.
No comments
Post a Comment