സ്കൂള്‍ തുറക്കല്‍ : കുട്ടികൾക്ക് വാക്‌സിൻ നിർബന്ധമല്ല
സ്കൂളുകൾ തുറക്കാൻ കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകണമെന്ന് നിബന്ധനയില്ലെന്ന് കേന്ദ്ര സർക്കാർ. സ്‌കൂള്‍ തുറക്കാൻ ലോകത്തെവിടെയും ഇത്തരം മാനദണ്ഡമില്ലെന്ന് നിതി ആയോഗ് ആരോഗ്യവിഭാഗം അംഗം ഡോ. വി കെ പോൾ പറഞ്ഞു. കുട്ടികൾക്ക് വാക്‌സിൻ നൽകിത്തുടങ്ങിയത് ചുരുക്കം രാജ്യത്തുമാത്രം. ഇതിന്റെ ശാസ്‌ത്രീയ സാധുത കേന്ദ്രം പരിശോധിക്കുന്നു. ലോകാരോഗ്യ സംഘടന കുട്ടികൾക്ക് വാക്‌സിൻ ശുപാർശ ചെയ്‌തിട്ടില്ല. ശാസ്‌ത്ര സംഘടനകളോ പകർച്ചവ്യാധി പഠനങ്ങളോ ഇത്തരം ആവശ്യമുന്നയിച്ചിട്ടില്ല. എന്നാൽ, അധ്യാപകർക്കും സ്‌കൂൾ ജീവനക്കാർക്കും വാക്‌സിൻ അഭികാമ്യം–- വി കെ പോൾ പറഞ്ഞു.
No comments
Post a Comment