യുവതി ജീവനൊടുക്കിയ സംഭവം; യുവജന കമ്മീഷന്‍ കേസെടുത്തു
ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യാണ് ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ചത്. സംഭവത്തില്‍ യുവജന കമ്മീഷന്‍ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. തന്നെ കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഭര്‍ത്താവ് വിജീഷില്‍ നിന്നും നിരന്തരം മര്‍ദനം നേരിട്ടു എന്നും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ശബ്ദരേഖയിലുണ്ട്. കുടുംബത്തിന് വേണ്ട എല്ലാ പിന്തുണയും യുവജന കമ്മീഷന്‍ ഉറപ്പാക്കുമെന്ന് യുവജന കമ്മീഷന്‍ അധ്യക്ഷ ഡോ. ചിന്താ ജെറോം അറിയിച്ചു.
No comments
Post a Comment