അഴീക്കോട് മീന്‍കുന്ന് ബീച്ചില്‍ മല്‍സ്യബന്ധന തോണി തകര്‍ന്നു
അഴീക്കോട്:
മീന്‍കുന്ന് ബീച്ചില്‍ മല്‍സ്യബന്ധന തോണി തകര്‍ന്നു. തോണി രണ്ടായി പിളര്‍ന്ന് മാറിയെങ്കിലും മല്‍സ്യത്തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ്മീന്‍കുന്ന് ഭാഗത്ത് കടലില്‍ ഫൈബര്‍ തോണി അപകടത്തില്‍പ്പെട്ടത്.തോണി മുഴുവനായി തകര്‍ന്നു. ആളപായമില്ല. പി കെ സ്മനേഷിന്റെ തോണിയാണ് തകര്‍ന്നത്. സ്മനേഷ്, പ്രത്യുഷ്, ഷിഖീഷ് എന്നിവരാണ് അപകട സമയം തോണിയിലുണ്ടായിരുന്നത്. രണ്ടുപേര്‍ പ്രഥമിക ചികില്‍സ തേടി. കടല്‍ പ്രക്ഷുബ്ദമായിരുന്നതിനാലാണ് അപകടം സംഭവിച്ചത്.
കരയ്ക്ക് സ്മീപത്തു വച്ച് അപകടം നടന്നതിനാലാണ് മല്‍സ്യതൊഴിലാളികള്‍ക്ക് സാഹസം കൂടാതെ രക്ഷപ്പെടാനായത്. അപകടം നടന്ന സ്ഥലവും മല്‍സ്യതൊഴിലാളികളുടെ വീടും കെ വി സുമേഷ് എംഎല്‍എ സന്ദര്‍ശിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരുമായി അപകട സംഭവം ചര്‍ച്ച ചെയ്തതായി അദ്ദേഹം അറിയിച്ചു.

No comments
Post a Comment