വീണ്ടും ബ്ലാക്ക് ഫംഗസ്; കൊവിഡ് ചികിത്സയിൽ കഴിയുന്ന യുവതിക്ക് രോഗബാധ
കൊച്ചി:
കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. 38 വയസുള്ള ഉദയംപേരൂർ സ്വദേശിനിക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയ്ക്കുള്ള സഹായം തേടി കെ ബാബു എംഎൽഎ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കത്ത് നൽകി. വീട്ടമ്മയും ഭര്‍ത്താവും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലാണ്.
രോഗലക്ഷണങ്ങൾ
മുഖത്തെ സ്‌കിന്നില്‍ എവിടെയെങ്കിലും ചെറിയ മാറ്റങ്ങള്‍, തൊടുന്നത് അറിയാതെയിരിക്കുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ മുഖത്തിന്റെ ഏതെങ്കിലും ഒരുവശത്ത് അതികഠിനമായ വേദനയും ലക്ഷണമാണ്. കണ്ണിന്റെ ചലനത്തേയും കാഴ്ചയേയും ബാധിക്കുന്ന അസ്വസ്ഥതകള്‍, മൂക്കില്‍ നിന്നും നിറവിത്യാസമുള്ള സ്രവം വരിക എന്നിവയും ബ്ലാക്ക് ഫംഗസ് രോഗബാധയുടെ ലക്ഷണങ്ങളാണ്.
പ്രധാനമായും മൂക്ക്, കണ്ണ്, തലച്ചോറ് എന്നിവയെയാണ് ഈ രോഗം ബാധിക്കുക. എന്നാല്‍ പ്രത്യേക സാഹചര്യങ്ങളില്‍ ശ്വാസകോശം, കിഡ്‌നി എന്നിവയെയും ബാധിക്കാറുണ്ട്.
പ്രതിരോധ മാർഗങ്ങൾ
സാധാരണ ഒരു വ്യക്തിക്ക് മ്യൂക്കോര്‍മൈക്കോസിസ് രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ രോഗത്തെക്കുറിച്ചുള്ള അറിവും ജാഗ്രതയും നമുക്ക് ഉണ്ടായിരിക്കണം. ഷുഗര്‍ ലെവല്‍ വളരെ കൂടുതലുള്ളവരിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ ഷുഗര്‍ലെവല്‍ എപ്പോഴും നോര്‍മലായിരിക്കാന്‍ ശ്രദ്ധിക്കുക.
No comments
Post a Comment