നിപ വാഹകരായ വവ്വാലിന്റേയും കാട്ടുപന്നിയുടേയും സാന്നിധ്യം കണ്ടെത്തി!
സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗ ഉറവിടം കണ്ടെത്താൻ ഊർജിത പ്രവർത്തനവുമായി ആരോഗ്യവകുപ്പ്. വവ്വാൽ കടിച്ച പഴവർഗങ്ങളിലൂടെ രോഗം പകരാനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തൽ. കുട്ടിയുടെ വീട്ടിലെ വളർത്തുമൃഗങ്ങളിൽ നിന്ന് വൈറസ് ബാധയുണ്ടായോയെന്നും പരിശോധിക്കുകയാണ്. അതേസമയം, മാവൂർ പ്രദേശത്ത് നിപ വാഹകരായ വവ്വാലിന്റേയും കാട്ടുപന്നിയുടേയും സാന്നിധ്യം കണ്ടെത്തി.
No comments
Post a Comment