കരിമ്പം- കാനൂല്‍ ഫീഡറിന്റെ വൈദ്യുതി തടസ്സം പരിഹരിക്കാന്‍ ഭൂഗര്‍ഭ കേമ്പിള്‍ സ്ഥാപിക്കുന്നു
ധര്‍മ്മശാല:
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിമ്പം -കാനൂല്‍ ഫീഡറിന്റെ വൈദ്യുതി തടസ്സം കുറയ്ക്കുന്നതിനായി 11 കെ.വി. ഭൂഗര്‍ഭ കേമ്പിള്‍ സ്ഥാപിക്കുന്നതിന്റെ പ്രവൃത്തി ആരംഭിച്ചു. പ്രവൃത്തിയുടെ ഉദ്ഘാടനം കോടല്ലൂര്‍ ഉദയാ ക്ലബിന് സമീപത്ത് വച്ച് ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി. മുകുന്ദന്‍ നിര്‍വഹിച്ചു.
കെഎസ്ഇബി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഹരീശന്‍ മൊട്ടമ്മല്‍ പദ്ധതി വിശദീകരിച്ചു. നിലവില്‍ 110 കെ.വി. മാങ്ങാട് സബ് സ്റ്റേഷനില്‍ നിന്നും ധര്‍മ്മശാല, മോത്തി, കടമ്പേരി, വടക്കാഞ്ചേരി, കണ്ണപ്പിലാവ്, ബാവുപ്പാറ, ചെറുക്കള, കുറുമാത്തൂര്‍, കൂനം തുടങ്ങിയ സ്ഥലങ്ങളില്‍ വൈദ്യുതി എത്തിക്കുന്നത് കരിമ്പം ഫീഡര്‍ വഴിയാണ്. നിലവിലുള്ള വൈദ്യുതി ലൈന്‍ ഓവര്‍ ഹെഡ് വഴിയായതിനാലും ലോഡ് കൂടുതലായതിനാലും ഈ ഭാഗങ്ങളില്‍ വൈദ്യുതി തടസ്സം താരതമ്യേന കൂടുതലാണ്. അതുപോലെ ബക്കളം, പീലേരി, മൈലാട്, നെല്ലിയോട് ഭാഗങ്ങളില്‍ വരുന്ന കാനൂല്‍ ഫീഡറിലും വൈദ്യുതി തടസ്സം കൂടുതലാണ്. പുതുതായി രണ്ട് 11 കെ.വി ഭൂഗര്‍ഭ കേബിള്‍ ഫീഡറുകള്‍ നിര്‍മ്മിക്കുന്നതോടു കൂടി കരിമ്പം ഫീഡറിലും കാനൂല്‍ ഫീഡറിലും ലോഡ് പകുതിയായി കുറയും. പദ്ധതി പൂര്‍ത്തിയാവുന്നതോടെ ഈ പ്രദേശങ്ങളിലെ വൈദ്യുതി തടസ്സം ഗണ്യമായി പരിഹരിക്കാനാകും.
No comments
Post a Comment