അതിഥി തൊഴിലാളികൾക്ക് റീഫ്ലക്ടിങ് ജാക്കറ്റ് നൽകി
പയ്യന്നൂർ ഫയർ സ്റ്റേഷനിലെ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ടി വി സൂരജാണ് റോഡിൽ പണിയെടുക്കുന്ന അതിഥി തൊഴിലാളികൾക്ക് റിഫ്ലക്ടിങ് ജാക്കറ്റുകൾ നൽകി മാതൃകയായത്
യാതൊരു വിധ സുരക്ഷാ മുൻകരുതലുകൾ പോലുമില്ലാതെ ദേശീയപാതയിലെ സീബ്രാലൈൻ റോഡ് സ്റ്റഡ് ഫിക്സിങ് ഉൾപ്പെടെയുള്ള ജോലി ചെയ്തുകൊണ്ടിരിക്കുന്ന അതിഥി തൊഴിലാളികൾക്ക് സുരക്ഷിതമായി ജോലി ചെയ്യുന്നതിന് ആവശ്യമായ റീഫ്ലക്ടിങ് ജാക്കറ്റ് നൽകിക്കൊണ്ട് സിവിൽ ഡിഫൻസ് സേനാംഗം മാതൃകയായി . പയ്യന്നൂർ ഫയർ & റെസ്ക്യൂ വിന് കീഴിലുള്ള സിവിൽ ഡിഫൻസ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ടി വി സൂരജാണ് അതിഥി തൊഴിലാളികൾക്ക് റിഫ്ലക്ടറുകൾ വിതരണം ചെയ്ത് മാനവികതയുടേയും, സഹാനുഭൂതിയുടേയും പ്രതീകമായത് .
ദിനംപ്രതി ചെറുതും വലുതുമായ ആയിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലാണ് യാതൊരു സുരക്ഷാ മാർഗങ്ങളും സ്വീകരിക്കാതെ പത്തോളം തൊഴിലാളികളെ കൊണ്ട് കരാറുകാരൻ ജോലി ചെയ്യിക്കുന്നത്. ഇതിനെതിരെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് പരാതി നൽകുകയും മുഴുവൻ തൊഴിലാളികൾക്കും ആവശ്യമായ ബോധവൽക്കരണം നൽകുകയും ചെയ്തതിനുശേഷമാണ് റീഫ്ലക്ടിങ് ജാക്കറ്റ് വിതരണം ചെയ്തത്.
No comments
Post a Comment