Header Ads

  • Breaking News

    സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി

     


    തിരുവനന്തപുരം:

    സംസ്ഥാനത്തെ സ്കൂള്‍ തുറക്കല്‍ തീരുമാനം പ്ലസ് വണ്‍ പരീക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കനുസരിച്ചുമാത്രമെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി.  വിധി അനുകൂലമെങ്കില്‍ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ദസമിതിയെ നിയമിക്കും. സ്കൂളുകള്‍ തുറക്കാമെന്നു നേരത്തെ ആരോഗ്യവിദഗ്ദര്‍ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ നിര്‍ദേശിച്ചിരുന്നു.

    പ്ലസ് വണ്‍ പരീക്ഷ തന്നെ സ്റ്റേചെയ്തിരിക്കുന്ന സമയത്ത് സ്കൂള്‍ തുറക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്നത് അനുചിതമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ വിലയിരുത്തല്‍. സെപ്തംബര്‍ 13 നു കേസ് വീണ്ടും പരിഗണിക്കുന്നതുവരെ പരീക്ഷ നിര്‍ത്തിവെയ്ക്കാനാണ് സുപ്രീംകോടതി നിര്‍ദേശം. സെപ്തംബര്‍ 6 മുതല്‍ പ്ലസ് വണ്‍ പരീക്ഷ  നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ തീരുമാനം. വിധി എതിരായാല്‍ സ്കൂള്‍ തുറക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ല. രോഗസ്ഥിരീകരണ നിരക്ക് എട്ടില്‍ താഴെയെങ്കിലും എത്തിയശേഷം മാത്രമേ ചര്‍ച്ചകളിലേക്ക് കടക്കുകയുള്ളു.

    No comments

    Post Top Ad

    Post Bottom Ad