Header Ads

  • Breaking News

    അഴീക്കൽ മണൽ ഖനനം;തുറമുഖ ഉദ്യോഗസ്ഥർക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ചു

     


    അഴീക്കൽ: 

    അഴീക്കൽ തുറമഖത്തെ മണൽ

    ഖനനത്തിന് ക്രമവിരുദ്ധമായി
    സൊസൈറ്റികളെ തെരഞ്ഞെടു ത്തുവെന്ന ആരോപണത്തിന്
    വിധേയരായ ആറ് ഉദ്യോഗസ്ഥരെ അച്ചടക്കനടപടിയിൽനിന്ന്
    ഒഴിവാക്കി. സർക്കാർ നടത്തിയ
    പരിശോധനയുടെയും വിജിലൻസിന്റെയും തുറമുഖ ഡയറക്ടറുടെയും ശുപാർശയുടെയും
    അടിസ്ഥാനത്തിലാണിത്.
    മാനദണ്ഡം പാലിക്കാതെ
    സഹകരണസംഘങ്ങൾക്ക്
    അഴീക്കൽ തുറമുഖത്ത് മണൽവരാൻ 2012-13 വർഷത്തേക്ക്
    അനുമതി നൽകിയതിൽ ഇവർക്കെതിരെ അച്ചടക്ക നടപടിക്ക്
    വിജിലൻസ് ശുപാർശ ചെയ്തിരുന്നു. സൊസൈറ്റികളെ തെരഞെഞ്ഞെടുത്ത ഇവാലുവേഷൻ
    കമ്മിറ്റി അംഗങ്ങളായിരുന്നു
    ആറുപേരും. വിജിലൻസിന്റെ മിന്നൽ
    പരിശോധയെത്തുടർnnaണ് പോർട്ട് ഓഫീസറായിരുന്ന
    എബ്രഹാം വി കുര്യാക്കോസ്,
    പോർട്ട് ഓഫീസറുടെ പിഎ
    ആയിരുന്ന സി പി ഗിരീഷ്കുമാർ,
    സീനിയർ പോർട്ട് കൺസർവേറ്ററായിരുന്നു എം സുധീർകുമാർ, റി
    ട്ട. പോർട്ട് കൺസർവേറ്റർ സി വിനോദിനി, റിട്ട. പോർട്ട് സൂപ്രണ്ട്
    മാടങ്കര എന്നിവർക്കെതിരെയുള്ള ശുപാർശ. എന്നാൽ, വിജിലൻസിന്റെ വിശദാന്വേഷണ റിപ്പോർട്ടിൽ ഇവർക്കെതിരായ അടച്ചക്ക നടപടി അവസാനിപ്പിക്കാമെന്നാ
    ണ് ശുപാർശ നൽകിയത്.

    No comments

    Post Top Ad

    Post Bottom Ad