ഭാര്യ ഭര്‍ത്താക്കന്‍മാരെപോലെ സഞ്ചരിച്ച് ജില്ലകളില്‍ കഞ്ചാവ് വിതരണം: ചുരുളഴിയുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ
കോഴിക്കോട്:
ഭാര്യാ ഭര്‍ത്താക്കാന്‍മാരാണെന്ന വ്യജേന കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികളിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. വാടകക്കെടുത്ത കാറുകളില്‍ പൊലീസിനോ എക്സൈസിനോ സംശയത്തിനിട നല്‍കാതെ ഭാര്യ ഭര്‍ത്താക്കന്‍മാരെപോലെ സഞ്ചരിച്ച് കോഴിക്കോട്, വയനാട് ജില്ലകളില്‍ കഞ്ചാവ് വിതരണം നടത്തിയിരുന്നവരാണ് കഴിഞ്ഞ മാസം 30 ന് കുന്ദമംഗലത്ത് പിടിയിലായത്.
തൃശ്ശൂര്‍ പൂങ്കുന്നം മാളിയേക്കല്‍ വീട്ടില്‍ ലീന ജോസ് (42), പട്ടാമ്പി തിരുവേഗപുറം പൂവന്തല വീട്ടില്‍ സനല്‍ (36) എന്നിവരെയാണ് അന്ന് പിടികൂടിയത്. ഇവരുടെ ഫോണ്‍ വിളികളും മറ്റും പരിശോധിച്ച് ചോദ്യം ചെയ്തതില്‍ നിന്നാണ് കഞ്ചാവ് കടത്ത് ഇടപാടിനെ സംബന്ധിച്ച പുതിയ വിവരങ്ങള്‍ ലഭിച്ചത്. രണ്ടു മാസമായി ചേവരമ്പലത്ത് വാടക വീടെടുത്ത് താമസിക്കുകയായിരുന്നു ലീന ജോസും സനലും. തൃശൂരിലെ ബ്യൂട്ടീഷനായി ജോലി ചെയ്തിവുന്ന ലീന അവിടെ വെച്ചാണ് ബേക്കറി ജീവനക്കാരനായ സനലിനെ പരിചയപ്പെട്ടത്. തൃശൂരില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇവര്‍ വിതരണം ചെയ്യുകയായിരുന്നു. കാറില്‍ അഡ്വക്കറ്റിന്‍റെ എംബ്ലം പതിച്ചാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ആര്‍ക്കും സംശയം ഉണ്ടായിരുന്നില്ല.
ഇവരുടെ ഫോണ്‍ വിളികള്‍ പരിശോധിച്ചതില്‍ നിന്ന് സ്വര്‍ണകടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നികുതിയടക്കാതെ സ്വര്‍ണാഭരണങ്ങള്‍ കടത്തുന്ന സംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ട്. കോഴിക്കോടുള്ള ഒരു പ്രധാന ലഹരി ഇടപാടുകാരനുമായി 40 കിലോയുടെ കഞ്ചാവ് ഇടപാട് ഇവര്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് നല്‍കിയ മൊഴി. കഞ്ചാവ് ഇടപാടുകള്‍ക്ക് ശേഷം ഇയാള്‍ ലീന ജോസുമായി ശാരീരിക ബന്ധത്തിന് സമീപിച്ചത് സനല്‍ ചോദ്യം ചെയ്യുകയും അത് പ്രതികാരത്തിന് കാരണമാകുകയും ചെയ്തെന്നാണ് പൊലീസിനോട് പറഞ്ഞത്.
No comments
Post a Comment