Header Ads

  • Breaking News

    ശ്രീകണ്ഠാപുരത്ത് പിഞ്ചുകുഞ്ഞിനെ വെട്ടിക്കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌തു; അമ്മ ഗുരുതരാവസ്ഥയിൽ...



    കണ്ണൂർ: 

    കുടിയാന്മല ചുണ്ടക്കുന്നിൽ കുഞ്ഞിനെ കുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. മാവില സതീശനാണ് ഏഴുമാസം പ്രായമുള്ള മകൻ ധ്യാൻദേവിനെയും ഭാര്യ അഞ്ജുവിനെയും കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ജീവനൊടുക്കിയത്. ഗുരുതമായി പരിക്കേറ്റ അഞ്ജുവിനെയും ധ്യാൻദേവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കുഞ്ഞ് മരിച്ചു. അഞ്ജുവിന്റെ നില ഗുരുതരമായി തുടരുകയാണ്.

    വെള്ളിയാഴ്ച രാവിലെയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഭാര്യയെയും കുഞ്ഞിനെയും മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സതീശൻ സ്വയം കഴുത്ത് മുറിച്ച് മരിക്കുകയായിരുന്നു. രാവിലെ അമ്മയെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷമാണ് സതീശൻ ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. ഒന്നരവർഷം മുമ്പാണ് യുവാവ് ഗൾഫിൽനിന്ന് നാട്ടിലെത്തിയത്. മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നയാളാണ് സതീശനെന്നും നാട്ടുകാർ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad