Header Ads

  • Breaking News

    സിന്ധുവിനെ കുഴിച്ച് മൂടിയത് ജീവനോടെ ; തെളിവെടുപ്പിന് എത്തിച്ചപ്പോൾ കൂസലില്ലാതെ ബിനോയ്

     


    അടിമാലി: 

    കട്ടപ്പന കാമാക്ഷി സ്വദേശിനി സിന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനോയിയെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുത്തു. രാവിലെ 10 .30 തോടെ വെള്ളത്തൂവല്‍ സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് തെളിവെടുപ്പിന് എത്തിയത്. കനത്ത മഴയ്ക്കിടെയാണ് തെളിവെടുപ്പു സംഘം ബിനോയിയുടെ വീട്ടിലെത്തിയത്.

    പൊലീസ് ഉദ്വേഗസ്ഥരുടെ ചോദ്യങ്ങളോട് യാതൊരു കൂസലുമില്ലാതെയാണ് ബിനോയി പ്രതികരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ബിനോയിയുടെ വീടിന്‍റെ അടുക്കളയില്‍ അടുപ്പു തറയോട് ചേര്‍ന്ന് കുഴിച്ചിട്ടനിലയിലാണ് സിന്ധുവിന്‍റെ ജഡം ബന്ധുക്കള്‍ കണ്ടെടുത്തത്.കഴിഞ്ഞ 11 - ന് രാത്രി സിന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അടുക്കളയില്‍ തയ്യാറാക്കിയ കുഴിയില്‍ മറവു ചെയ്യുകയായിരുന്നെന്നാണ് ബിനോയി പൊലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കൊലയ്ക്കു ശേഷം കഴിഞ്ഞ മാസം 16 - ന് നാടുവിട്ട ഇയാള്‍ പാലക്കാട്, ഷൊര്‍ണ്ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം രണ്ട് ദിവസ മുമ്പ് നാട്ടിലെത്തി, പെരിഞ്ചാംകുട്ടിയില്‍ തേക്ക് പ്ലാന്റേഷനില്‍ ഒളിവില്‍ക്കഴിയവെയാണ് വെള്ളത്തുവല്‍ പൊലീസിന്‍റെ പിടിയിലാവുന്നത്.

    3 ദിവസമായി പെരിഞ്ചാന്‍കുട്ടി തേക്ക്മുള പ്ലാന്റേഷനില്‍ ഒളിവില്‍ കഴിഞ്ഞ ശേഷം കേരളം വിടാനായി പുറത്തേക്ക് വരുന്നതിനിടെ‍യാണ് സ്വകാര്യ ജീപ്പില്‍ വേഷം മാറി എത്തിയ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. പൊലീസിനോട് കുറ്റസമ്മതവും നടത്തി. മരിക്കും മുമ്പേ സിന്ധുവിനെ കുഴിച്ചു മൂടിയെന്ന സൂചനയാണ് മൊഴിയിലുള്ളത്. സംശയ രോഗം തന്നെയാണ് ബിനോയിയെ കൊലപാതകിയാക്കിയത്. ഭര്‍ത്താവമായി സിന്ധു അടുക്കുന്നുവെന്ന സംശയവും വൈരാഗ്യമായി.

    സിന്ധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. 5 വര്‍ഷമായി തന്നോടൊപ്പം താമസിച്ചിരുന്ന സിന്ധു രോഗിയായ ഭര്‍ത്താവിനൊപ്പം പോകാനുള്ള സാധ്യതയും ഫോണില്‍ മറ്റു പലരുടെയും കോളുകള്‍ വരുന്നതു സംബന്ധിച്ച സംശയവുമാണു കൊലപാതകത്തിലേക്കു നയിച്ചത്. സിന്ധുവുമായി കലഹം പതിവായിരുന്നെന്നു. കൊല്ലാന്‍ വേണ്ടിയാണ് മകനെ വീട്ടില്‍ നിന്ന് മാറ്റിയത്.

    സിന്ധുവിന്റെ 12 വയസ്സുള്ള മകനെ ഇയാളുടെ സഹോദരിയുടെ വീട്ടിലേക്കു പറഞ്ഞയച്ച ശേഷം ഓഗസ്റ്റ് 11ന് രാത്രി 12.30 നാണ് കൊലപാതകം നടത്തിയത്. മര്‍ദിച്ചതും ശ്വാസംമുട്ടിച്ചതും കൂടാതെ മണ്ണെണ്ണയൊഴിച്ചു കത്തിക്കുന്നതിനും ശ്രമിച്ചു. ദേഹത്തു കയറി ഇരുന്ന് മുഖത്ത് അമര്‍ത്തിപ്പിടിച്ചു. ഇതിനിടെയാണ് വാരിയെല്ലുകള്‍ പൊട്ടിയത്. സിന്ധു അബോധാവസ്ഥയിലായ ഉടന്‍ അടുപ്പു മാറ്റി കുഴി എടുത്ത് ശരീരത്തില്‍ നിന്നു വസ്ത്രങ്ങള്‍ മാറ്റിയ ശേഷം കുഴിയിലിട്ടു മൂടുകയായിരുന്നു.
    വായ തുറന്നിരുന്നതിനാല്‍ പ്ലാസ്റ്റിക് ഉപയോഗിച്ചു മൂടി. തുടര്‍ന്നു മണ്ണിട്ട ശേഷം അടുപ്പ് പഴയപടിയാക്കി ചാണകം കൊണ്ട് മെഴുകി അടുപ്പില്‍ തീ കത്തിക്കുകയും ചെയ്തു. തെളിവ് നശിപ്പിക്കാനായിരുന്നു ഇത്. സിന്ധു മറ്റാരുടെ കൂടെയോ ഒളിച്ചോടിയെന്ന് വരുത്താമെന്നും പ്രതീക്ഷിച്ചു. എന്നാല്‍ ഇളയമകന്‍ അടുക്കളയില്‍ സംശയം കണ്ടെത്തിയതോടെ ബിനോയ് അപകടം മണത്തു.

    ഈ മാസം 3ന് പെരിഞ്ചാന്‍കുട്ടി പ്ലാന്റേഷനിലെത്തി മുന്‍പ് തങ്ങിയ പാറയുടെ വിള്ളലില്‍ താമസിച്ചു. അന്നാണ് സിന്ധുവിന്റെ മൃതദേഹം പുറത്തെടുത്തത്. ശ്വാസകോശസംബന്ധമായി അസുഖം ഉണ്ടായിരുന്നതിനാല്‍ കാട്ടിലെ തണുപ്പില്‍ തുടരാനും പ്രയാസമായി. സാധാരണ വിളിക്കാറുണ്ടായിരുന്ന വക്കീലിനെ പുതിയ നമ്പറില്‍ നിന്നു വിളിച്ചതോടെ പ്രതി കാട്ടിലുണ്ടെന്നു പൊലീസിനു സൂചന ലഭിച്ചു. ഉച്ചയോടെ പ്ലാന്റേഷനില്‍ നിന്നിറങ്ങി കമ്ബം വഴി തമിഴ്നാട്ടിലേക്കു കടക്കുന്നതിനു വേണ്ടി റോഡിലേക്ക് നടന്നു വരുമ്‌ബോഴാണ് പിടിയിലായത്.

    No comments

    Post Top Ad

    Post Bottom Ad