Header Ads

  • Breaking News

    തളിപ്പറമ്പ് മുസ്ലിം ലീഗില്‍പൊട്ടിത്തെറി; തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗിനും പോഷക ഘടകങ്ങള്‍ക്കും പുതിയ കമ്മിറ്റികള്‍ പ്രഖ്യാപിച്ച് മഹമൂദ് അള്ളാംകുളം വിഭാഗം

     


    തളിപ്പറമ്പ് മുനിസിപ്പല്‍ മുസ്ലിം ലീഗിനും പോഷക ഘടകങ്ങള്‍ക്കും പുതിയ കമ്മിറ്റികള്‍ പ്രഖ്യാപിച്ച് മഹമൂദ് അള്ളാംകുളം വിഭാഗം. പി.കെ സുബൈറിനെ എതിര്‍ക്കുന്ന മുന്‍ നഗരസഭാ കൗണ്‍സിലറും മുനിസിപ്പല്‍ ലിഗ് (ട്രഷററുമായ കെ.മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിലാണ് കമ്മിറ്റിയെ പ്രഖ്യാപിച്ചത്.തളിപ്പറമ്പിലെ ലീഗ് വിഭാഗീയത വഷളാക്കിയത് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിമുഹമ്മദാണെന്ന് ഇവര്‍ ആരോപിച്ചു.

    വർഷങ്ങളായി തുടരുന്ന തളിപറമ്പിലെ സംഘടനാപ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ഒടുവിലായി മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ കമ്മറ്റി 3 ദിവസം തളിപ്പറമ്പിൽ തമ്പടിച്ച് പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ 135 ആളുകളെ നേരിൽ കണ്ട് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു.ഇതിനു പിന്നാലെയാണ് നിർണ്ണായകമായ ഈ തീരുമാനം.

    കഴിഞ്ഞ 4 വർഷമായിതളിപ്പറമ്പിലെ സംഘടനാ പ്രശ്നങ്ങളും, മഹല്ല്,വിദ്യാഭ്യാസ,മതസ്ഥാപനങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കാത്ത കമ്മറ്റി പൂർണ പരാജയമാണെന്ന ജില്ലാ കമ്മറ്റിയുടെ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിൽ, സംസ്ഥാന ഭാരവാഹികളായ വി.കെ അബ്ദുൽ ഖാദർ മൗലവി, അബ്ദുറഹ്മാൻ കല്ലായി,എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ കമ്മറ്റിയുടെ യോഗം ചേർന്ന് തളിപ്പറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ് കമ്മറ്റിയേ പിരിച്ചു വിട്ട്,സമവായത്തിലൂടെ ഇരു വിഭാഗത്തിനും തുല്യ പ്രാതിനിധ്യം നൽകി കമ്മറ്റി രൂപീകരിക്കാൻ തീരുമാനിച്ചു.

    സമവായത്തിലൂടെ കമ്മറ്റി വരാനുള്ള ചർച്ചകൾ നടന്നു കൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ചന്ദ്രികയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട്, സെക്രട്ടറിമാരുടെ യോഗത്തിലേക്ക് തളിപ്പറമ്പിലെ പി.കെ സുബൈറിൻറെ വിഭാഗത്തിൽ പെട്ട കുറച്ചു ആളുകൾ എത്തുകയും ജില്ലയിലെ നേതാക്കളെ ജില്ലാ കമ്മറ്റി ഓഫിസിൽ ബന്ദിയാക്കുകയും,തളിപ്പറമ്പിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നേതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് പിറ്റേ ദിവസം ചന്ദ്രികയിൽ പിരിച്ചു വിട്ട കമ്മറ്റി പുനരുജ്ജീവിപ്പിച്ചതായി കാണാൻ സാധിച്ചു.

    മുസ്ലിംലീഗിൻറെ രൂപീകരണ കാലം മുതൽ പാർട്ടിക്ക് കൂറുള്ള തളിപ്പറമ്പിന്റെ മണ്ണിൽ ഈ ഹരിത പതാക താഴാത്ത സംരക്ഷിക്കുകയും, അടുത്ത തലമുറക്ക്അഭിമാനത്തോടുകൂടി തന്നെ കൈമാറുകയും ചെയ്യും തുടങ്ങിയ കാര്യങ്ങൾ ഉന്നയിച്ചാണ് നിലവിൽ മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,വനിതാ ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി,വനിതാ ലീഗ് മുനിസിപ്പൽ കമ്മറ്റി, മുസ്ലിം ലീഗ് മുനിസിപ്പൽ റിലീഫ് കമ്മറ്റി, വൈറ്റ് ഗാർഡ് എന്നീ കമ്മറ്റികൾ രൂപീകരിച്ചിരിക്കുന്നത്.മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്ന മുഴുവൻ പരിപാടികളും സംഘടിപ്പിക്കുമെന്ന് ചന്ദ്രിക ക്യാമ്പയിൻ വിജയിപ്പിക്കുമെന്നും ഇവർ വ്യക്തമാക്കി.

    മുസ്ലിം ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി

    പ്രസിഡണ്ട്:പി എ സിദ്ദീഖ് (ഗാന്ധി)
    വൈസ് പ്രസിഡണ്ട്: പി മൊയ്‌ദീൻ കുട്ടി
    :കെ എം മുഹമ്മദ് കുഞ്ഞി കുപ്പം
    : കെ പി പിജമാൽ
    ജനറൽ സെക്രട്ടറി: കെ മുഹമ്മദ് ബഷീർ
    സെക്രട്ടറി : പി പിഇസ്മായിൽ
    : സി മുഹമ്മദ് സിറാജ്
    : മുസ്തഫ ബത്താലി
    ട്രഷറർ: കെ പി ഹനീഫ

    യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി

    പ്രസിഡണ്ട്:മിഖദാദ് ചപ്പൻ
    വൈസ് പ്രസിഡണ്ട്: ത്വയ്യിബ് യുഎം
    :ഫാസിൽ എംവി
    : കെ എസ് റഫീഖ്
    ജനറൽ സെക്രട്ടറി: എൻ എ സിദ്ദീഖ്
    സെക്രട്ടറി : എം പി ഇസ്മായിൽ
    : ഹാരിസ് സി കെ
    :അനസ് പി
    ട്രഷറർ: എൻ യു ശരീഫ്

    വനിതാ ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മറ്റി

    പ്രസിഡണ്ട്:ഹഫ്സത്ത്കായക്കൂൽ
    വൈസ് പ്രസിഡണ്ട്: റജുല പി
    :റബീബ കെ പി
    ജനറൽ സെക്രട്ടറി: സജ്‌ന എം
    സെക്രട്ടറി : നുബ് ല സി
    : ബൽഖീസ് സി
    ട്രഷറർ: മുനീറടീച്ചർ

    മുസ്ലിം ലീഗ്മുനിസിപ്പൽ റിലീഫ് കമ്മറ്റി

    ചെയർമാൻ: മൊയ്‌ദു കെ
    കൺവീനർ : പി പിഅഷ്‌റഫ്
    ട്രഷറർ : ഷജ്‌മീൻ അച്ചീരകത്ത്
    മെമ്പർമാർ: പി അബ്ദുറഹീം ( റഹീംകോ)
    : പി സിദ്ദിഖ് (യെസ് ടു)
    : കെ വി സിറാജ്
    : സലിം പി (ഗ്രാൻഡ്)

    വൈറ്റ് ഗാർഡ്

    No comments

    Post Top Ad

    Post Bottom Ad