സുരേഷ് ഗോപിയുടെ ക്ഷണം നിരസിച്ച് ഫാത്തിമ ; ബിജെപിയെ പറ്റി ചിന്തിക്കാൻ പോലും ആകില്ല
എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പദവിയില്‍ നിന്ന് നീക്കപ്പെട്ട ഫാത്തിമ തഹ് ലിയക്ക് ബി.ജെ.പിയിലേക്ക് ക്ഷണം. സുരേഷ് ഗോപി എം.പിയാണ് ഫോണില്‍ വിളിച്ച് ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കാമെന്നും സുരേഷ് ഗോപി വാഗ്ദാനം ചെയ്തു. ബി.ജെ.പിയില്‍ ചേരുന്നതിനെ കുറിച്ച് ആലോചിക്കാന്‍ പോലും കഴിയില്ലെന്ന് ഫാത്തിമ മറുപടി നല്‍കി.
അതേസമയം ഹരിത വിഷയത്തില്‍ മുസ്ലിം ലീഗ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ഫാത്തിമ തഹ് ലിയ പാര്‍ട്ടി വിട്ടേക്കുമെന്ന പ്രചാരണം തള്ളി. പാര്‍ട്ടി മാറുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഫാത്തിമ ഫെയ്സ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. സ്ഥാനമാനങ്ങള്‍ക്കോ അധികാരത്തിനോ വേണ്ടിയല്ല ഈ പാര്‍ട്ടിയില്‍ വന്നത്. ഇപ്പോള്‍ നിലനില്‍ക്കുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി മാറുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. മറിച്ചുള്ള വാര്‍ത്തകള്‍ കളവും ദുരുദ്ദേശപരവുമാണ്. ഫാത്തിമ തഹ്ലിയ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കിയതോടെ ഫാത്തിമ പാര്‍ട്ടി വിടുമെന്ന പ്രചരണം ഉണ്ടായതിന് പിന്നാലെയാണ് നിഷേധിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഫാത്തിമ രംഗത്ത് എത്തിയത്.
No comments
Post a Comment