കണ്ണൂർ നഗരത്തിൽ വീട്ടമ്മയുടെ മാല പറിച്ചോടിയതിന് പൊലിസ് പിടികൂടിയ യുവാവ് റിമാൻഡിൽ
കണ്ണൂർ:
കണ്ണൂർ നഗരത്തിൽ വീട്ടമ്മയുടെ മാല പറിച്ചോടിയതിന് പൊലിസ് പിടികൂടിയ യുവാവ് റിമാൻഡിൽ. പൊലിസ് പിടിയിലായ തമിഴ്‌നാട് സേലം സ്വദേശിയായ യുവാവ് നിരവധി കേസുകളിലെ പ്രതിയാണെന്ന് കണ്ണുർ സി ഐ ശ്രീജിത്ത് കോടേരി അറിയിച്ചു.കണ്ണുരിനു പുറമേ മറ്റു ജില്ലകളിലും ഇയാൾക്കെതിരെ സമാനമായ രീതിയിലുള്ള കേസുണ്ട്.
താഴെചൊവ്വയ്ക്കടുത്ത് താമസിക്കുന്ന സേലം സ്വദേശി മഞ്ജുനാഥാണ് ( 22) പൊലിസ് പിടിയിലായത്.
ഇയാളിൽ നിന്നും തൊണ്ടിമുതലായി മാലയുടെ പകുതി ഭാഗം കണ്ടെടുക്കുകയും ചെയ്തിരുന്നു. പതിമൂന്നാം വയസിൽ മോഷണകൃത്യത്തിൽ ഏർപ്പെട്ടതിന് മഞ്ജുനാഥിനെ സേലം കോടതി ശിക്ഷിച്ച് ജുവനൈൽ ഹോമിലേക്ക് അയച്ചിരുന്നു.
പിന്നീട് വളരുന്തോറും കുറ്റകൃത്യങ്ങൾ തുടർന്ന ഇയാൾ കാസർകോട്, പെരിയ മലപ്പുറം, നാദാപുരം, കല്ലാച്ചി, കോഴിക്കോട് എന്നിവടങ്ങളിൽ നടന്ന ജൂവലറി കവർച്ചയിൽ പങ്കാളിയാണെന്ന് പൊലിസ് പറഞ്ഞു.
കഴിഞ്ഞ ദിവസം പകൽ മുനീശ്വരൻ കോവില നടുത്തെ ഒരു ഫാൻസി കടയിൽ നിന്നും സാധനം വാങ്ങിയിറങ്ങിയ കുത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശിനി അജിതയുടെ നാലു പവൻ താലിമാലയാണ് ഇയാൾ പറിച്ചോടിയത് തുടർന്ന് പൊലിസ് നടത്തിയ തെരച്ചലിൽ കണ്ണൂർ റെയിൽവെ സ്റ്റേഷനടുത്തു വച്ചാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ച്ചത്തേക്ക് റിമാൻഡ് ചെയ്തു
No comments
Post a Comment