Header Ads

  • Breaking News

    മെന്‍സ്ട്രുവല്‍ കപ്പ്: അറിയേണ്ടതെല്ലാം...

     


    മെന്‍സ്ട്രുവല്‍ കപ്പ് ഒരു ആര്‍ത്തവ സഹായിയാണ്. സാനിറ്ററി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാം. ഇതിന് ഒരുപാട് ഗുണങ്ങളുണ്ട്. മെന്‍സ്ട്രുവല്‍ കപ്പ് പരിസ്ഥിതി സൗഹൃദമാണ്, പോക്കറ്റ് ഫ്രണ്ട്ലിയും. ഒരിക്കല്‍ ഉപയോഗിച്ച നോക്കിയാല്‍ പാഡുകളേക്കാള്‍ എത്രത്തോളം ഗുണകരമാണ് മെന്‍സ്ട്രുവല്‍ കപ്പുകളെന്ന് നമ്മുക്ക് ബോധ്യപ്പെടും.

    സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ച കപ്പിന്റെ ആകൃതിയിലായിരിക്കും മെന്‍സ്ട്രുവല്‍ കപ്പ് കാണപ്പെടുക. യോനികളിലേക്ക് ഇറക്കി വച്ചുകൊണ്ടാണ് ഇതില്‍ ആര്‍ത്തവ രക്തം സംഭരിക്കുന്നത്. പ്രായം ലൈംഗികബന്ധം, പ്രസവം എന്നിവ അനുസരിച്ച്‌ വിവിധ സൈസിലുള്ള കപ്പുകള്‍ തിരഞ്ഞെടുക്കാം. ഒരു കപ്പ് 5 മുതല്‍ 10 വര്‍ഷം വരെ ഉപയോഗിക്കാം.

    ആര്‍ത്തവദിനങ്ങളില്‍ 12 മണിക്കൂര്‍ വരെ ഒറ്റ സ്‌ട്രെച്ചില്‍ കപ്പ് ഉപയോഗിക്കാവുന്നതാണ്. വൃത്തിയാക്കുന്നതിനായി ആര്‍ത്തവരക്തം ക്ലോസറ്റിലോ ബാത്റൂമിലോ ഒളിച്ചു കളയാം. മെന്‍സ്ട്രുവല്‍ കപ്പ് വെള്ളമൊഴിച്ചു കഴുകി വീണ്ടും ഇന്‍സെര്‍ട് ചെയ്യാം.

    No comments

    Post Top Ad

    Post Bottom Ad