Header Ads

  • Breaking News

    സോഷ്യൽ മീഡിയയുടെ ഉപയോഗം, ചാറ്റിങ് വീട്ടിലറിഞ്ഞു: എട്ടാംക്ലാസുകാരി ജീവനൊടുക്കി

     


    കാസർകോട്: 

    സമൂഹ മാധ്യമത്തിലെ ചാറ്റിങ് വീട്ടിലറിഞ്ഞതിനെ തുടർന്ന് പെൺകുട്ടി ആത്മഹത്യ ചെയ്തു. ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ എട്ടാംക്ലാസില്‍ പഠിക്കുന്ന സഫ ഫാത്തിമയെ (13) തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. 


    മേല്‍പ്പറമ്പിലെ കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങളുടെയും ഷാഹിനയുടെയും മൂത്തമകളാണ്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

    സാമൂഹിക മാധ്യമത്തിലൂടെയുള്ള ചാറ്റിങ് വീട്ടുകാര്‍ അറിഞ്ഞതിലുള്ള വിഷമമാണ് ജീവനൊടുക്കാന്‍ കാരണമെന്ന് സംശയിക്കുന്നതായി മേല്‍പ്പറമ്പ് പോലീസ് പറഞ്ഞു. സമൂഹ മാധ്യമം വഴി പെൺകുട്ടി നടത്തിയ ചാറ്റിങ് വീട്ടുകാർ അറിഞ്ഞതിനെ തുടർന്ന് പെൺകുട്ടിയെ വിലക്കിയിരുന്നു. ഇതിനു ശേഷം പെൺകുട്ടി വിഷമത്തിലായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad